ബൈത്തുറഹ്മ താക്കോല്‍ ദാനം
ഉരുവച്ചാല്‍: മനുഷ്യരില്‍ നിന്ന് കാരുണ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും പരസ്പര സ്നേഹവും കാരുണ്യവും പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള സന്മനസ്സുമുണ്ടായാല് ലോകത്ത് സമാധാനം നിലനില്‍ക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് കെ.എം.സി.സി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി നിര്‍മിച്ചു നല്കുന്ന ബൈത്തുറഹ്മ താക്കോല്‍ ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പതു വര്‍ഷത്തിലധികമായി പ്ലാസ്റ്റിക് ഷീറ്റ് മറച്ച് താമസിച്ചു വരികയായിരുന്ന ഉരുവച്ചാല്‍ കുഴിക്കലിലെ അലീമക്കാണ് ബൈത്തുറഹ്മ പദ്ധതിയിലൂടെ വീടു നിര്‍മിച്ചു നല്‍കിയത്. യാക്കൂബ് അധ്യക്ഷനായി. അബ്ദുല്‍ റഹ്മാന് പുല്‍പ്പറ്റ, അബ്ദുല്‍ റഹ്മാന് കല്ലായി, അന്‍സാരി തില്ലങ്കേരി, അബൂബക്കര്‍ ഹാജി, മുസ്തഫ ചൂര്യോട്, വി.എന്‍ മുഹമ്മദ്, റഫീഖ് ബാവോട്ടുപാറ, ഷബീര്‍ എടയന്നൂര്‍, ഷുഹൈബ് കൊതേരി, എന്‍ സലാം, എ.ടി നിസാര്‍, നാസര്‍ പഴശി, മംഗലാട് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."