ജയരാജന് പുതിയ നിയോഗം
കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ സി.ഐ.ടി.യുവിന് പുതിയ നേതൃത്വം. തൊഴിലാളി വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയെ ഇനി സി. പി.എം സംസ്ഥാനകമ്മിറ്റിയംഗം എം.വി ജയരാജന് നയിക്കും. ജയരാജനെ ജില്ലാസെക്രട്ടറിയായും സി കൃഷ്ണന് എം.എല്‍.എയെ പ്രസിഡന്റായും സമ്മേളനം തെരഞ്ഞെടുത്തു. ലോട്ടറി തൊഴിലാളി യൂനിയന്‍ സംസ്ഥാന നേതാവായ എം.വി ജയരാജന് നിലവില്‍ പരിയാരം മെഡിക്കല്‍ കോളജ് ചെയര്മാന് കൂടിയാണ്. സി കണ്ണനടക്കമുള്ള നേതാക്കള്‍ പടുത്തുയര്‍ത്തിയ കണ്ണൂരിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് ഉശിരും ഊര്‍ജവും നല്‍കാനാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. അരക്കന്‍ ബാലനാണ് ട്രഷറര്‍. പുഞ്ചയില്‍ നാണു, കെ.പി രാജന്, കെ മനോഹരന്, എന്‍.വി ചന്ദ്രബാബു, വൈ.വൈ മത്തായി, എം.സി ഹരിദാസന്, കെ ജയരാജന്, മേരി ജോബ്(വൈസ് പ്രസി.), പി.വി കൃഷ്ണന്, ടി രാമകൃഷ്ണന്, പി.വി കുഞ്ഞപ്പന്, ടി.പി ശ്രീധരന്, പി രാമചന്ദ്രന്, കെ അശോകന്, പി.പി സുജയ(ജോ.സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 88 അംഗ ജില്ലാകമ്മിറ്റിയും നിലവില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."