HOME
DETAILS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലൊരുക്കി വിദ്യാര്‍ഥികള്‍

  
backup
September 22 2016 | 23:09 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac-5



എടനീര്‍ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് തണലൊരുക്കി വിദ്യാര്‍ഥികള്‍ മാതൃകയായി.
ദുരിത ബാധിതരുടെ പുനരധിവാസത്തിനായി  എന്‍വിസാജ് സഹജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെഞ്ചംപറമ്പിനടുത്ത് നിര്‍മ്മിക്കുന്ന  ആറ് വീടുകളുടെ മേല്‍ക്കൂരയുടെ പണികള്‍ തീര്‍ത്ത   എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്ററി   സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കീം  വിദ്യാര്‍ഥികളാണ് നാടിന് മാതൃകയായത്.
കാറഡുക്ക പഞ്ചായത്തിലെ ബെള്ളൂരഡുക്കയില്‍  എന്‍വിസാജ് നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ആറ് വീടിന്റെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സ്വയം പര്യാപ്തമായ  ഒരു കടയുടെയും മേല്‍ക്കൂരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് എടനീരിലെ വിദ്യാര്‍ഥികള്‍ ഈ ഓണം അവധിക്കാലം ചെലവഴിച്ചത്.
പൂര്‍ത്തീകരിക്കാതെ കിടന്നിരുന്ന ആറ് വീടുകള്‍ക്കും ഒരു കടയ്ക്കുമായി പത്തായിരത്തിലധികം  ഓടുകള്‍ 500 മീറ്ററകലെ നിന്ന് നിര്‍മ്മാണ സ്ഥലത്തേയ്ക്ക് ചുമന്ന് കൊണ്ട് വന്നാണ് മേല്‍ക്കൂര പണിതത്.100 വളണ്ടിയര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം  അവധിക്കാലത്ത് പൂര്‍ത്തീകരിച്ചത്.മുള്ളേരിയ നാട്ടക്കല്ലിനടുത്തുള്ള കാനാക്കോട് നിന്നും ഭക്ഷണ സാധനങ്ങളും , പാകം ചെയ്യാനുള്ള പാത്രങ്ങളും,പണിയായുധങ്ങളും ചുമന്ന് കാല്‍നടയായാണ്   മൂന്ന് കിലോമീറ്ററോളം കുന്ന്  കയറി  വിദ്യാര്‍ഥികള്‍ ബെള്ളൂരടുക്കയിലെ വീട് നിര്‍മ്മാണ സ്ഥലത്തെത്തിയത്.ഓടുകള്‍ കടത്തുന്നതും ,വെക്കുന്നതും ,ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം  വിദ്യാര്‍ഥികള്‍ തന്നെ ഏറ്റെടുത്തു. ബെള്ളൂരടുക്കയിലെ 36 സെന്റ് സ്ഥലത്ത് 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ആറ്  വീടും ഒരു കടയും ഒരു കമ്മ്യൂണിറ്റി ഹാളുമാണ് പ്രൊഫസര്‍  എന്‍വിസാജ് നിര്‍മ്മിക്കുന്നത്.
2013  ല്‍ വൈദ്യുതി ലഭിക്കാത്തത് കാരണം പാതി വഴിയില്‍ മുടങ്ങി കിടന്നിരുന്ന വീടുനിര്‍മ്മാണം 2015  ല്‍ വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്ന് പുനരാരംഭിച്ച പ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് എടനീരിലെ വിദ്യാര്‍ഥികള്‍ നെഞ്ചംപറമ്പിലെത്തിയത്.ഓണാവധിക്കാലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ കഠിനാദ്ധ്വാനം നടത്തിയാണ് വിദ്യാര്‍ഥികള്‍ മേല്‍ക്കൂരയുടെ പണികള്‍ ഓടുകള്‍ വച്ച്  പൂര്‍ത്തീകരിച്ചത്.  എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയതോടെ അപ്രത്യക്ഷമായ ജീവജാലങ്ങള്‍ തിരിച്ചുവരുന്നതിന്റെ സന്തോഷസൂചകമായി നെഞ്ചംപറമ്പില്‍ നിന്നും ശേഖരിച്ച നാടന്‍ പൂക്കള്‍ കൊണ്ട് വിദ്യാര്‍ഥികള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം ഓണം  ബക്രീദ് സൗഹാര്‍ദ്ദ പൂക്കളവും ഒരുക്കി.
എന്‍വിസാജിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ എം എ റഹ്മാന്‍ ,പ്രവാസി മലയാളികൂടിയായ ഹസ്സന്‍ മാങ്ങാട് , പരിസ്ഥിതി പ്രവര്‍ത്തകനും, പ്രകൃതി ഫോട്ടോഗ്രാഫറും എന്‍വിസാജ് എഞ്ചിനീയറുകൂടിയായ എ കെ  മുണ്ടോള്‍ , മേസ്ത്രി രാമകൃഷ്ണന്‍ ,സമീപവാസികള്‍ തുടങ്ങിയവരെല്ലാം  വിദ്യാര്‍ഥികളുടെ ഈ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളികളായി .2014 ല്‍ കണ്ണാടിപ്പാറയില്‍ കുശലയ്ക്ക് ശൗചാലയവും ,2015 ല്‍ പൈക്ക പുനലടുക്കയിലെ  സഹപാഠികളായ മീരയ്ക്കും രമ്യയ്ക്കും സ്‌നേഹവീട് നിര്‍മ്മാണവും ഈവര്‍ഷം 2016 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിദബാധിതരുടെ പുനരധിവാസസത്തിനായ് എന്‍വിസാജ് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്ററി   സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം  വിദ്യാര്‍ഥികളും അദ്ധ്യാപകരും ഇതോടെ ഏഴു വീടുകളും ,ഒരു കടയും ,ശൗചാലയവുമുള്‍പ്പെടെ  9 വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്  സ്വാമിജീസ് ഹയര്‍സെക്കന്ററി വിഭാഗം രജത ജൂബിലി വര്‍ഷം കൂടിയായ 2016  ല്‍ സന്നദ്ധസേവനത്തിന് മുന്‍കൈ എടുക്കുന്നത് .
 2015  ല്‍ 20 ഓളം  എന്‍ഡോസള്‍ഫാന്‍ ദുരിദബാധിതരുടെ വീടുകള്‍ സാമൂഹ്യ പ്രവര്‍ത്തകനായ മൊയ്ദീന്‍ പൂവടുക്കയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍  സന്ദര്‍ശിച്ചിരുന്നു .
പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന്‍ , എന്‍.എസ്എ.സ് പ്രോഗ്രാം ഓഫിസര്‍  ഐ.കെ വാസുദേവന്‍,അസ്സിസ്റ്റ ന്റ്  പ്രോഗ്രാം ഓഫിസര്‍  എം.കെ ദീപ , ഉപദേശകാരായ കെ.എസ് കേശവന്‍ നമ്പൂതിരി ,പ്രവീണ്‍ കുമാര്‍ , വോളണ്ടിയര്‍മാരായ ഭാവന ,അമൃത ,നിത്യ , ഭവിഷ്യ ,അമല്‍ ,അഭിനന്ദന്‍ ,മിഥുന്‍ ,ഗിരീഷ് എന്നിവരാണ് വിദ്യാര്‍ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം നേതൃത്വം നല്‍കിവരുന്നത് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago