HOME
DETAILS
MAL
യു.ഡി.എഫ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
backup
September 22 2016 | 23:09 PM
കൂറ്റനാട്: വാര്‍ഡ് മെമ്പറുടെ കള്ള ഒപ്പിട്ടു അഡ്വാന്‍സു കൈപ്പറ്റിയ കരാറുകാരന് എതിരെയും അതിനു കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടു പട്ടിത്തറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
രണ്ടു മണിക്കൂര്‍ നീണ്ട സമരത്തില്‍ വ്യാജ രേഖ ചമച്ചു പണം കൈപ്പറ്റിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ടു സെക്രട്ടറി തൃത്താല എസ്.ഐക്ക് പഞ്ചായത്ത്രേഖകള് കൈമാറിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
കെ. വിനോദ്, ടി. മൊയ്തീന്‍കുട്ടി, പി. ബാലന്, ടി അസീസ്, പാദുക നൗഷാദ്, കെ ബാലന്, അബ്ദുള്ളകുട്ടി, സി. രാജന്, ഇ.വി അസീസ്, സുരേന്ദ്രന്, പി.വി ഷാജി, സെബു സദക്കത്തുള്ള, അംബിക ശ്രീധരന്, ടി.വി ദാസന് രാധ, ശശിരേഖ, ശശി, മറിയം ഹനീഫ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."