ലഹരി മാഫിയകളുടെ പിടിയിലമരുന്നത് കൂടുതലും കൗമാരപ്രായക്കാര്‍
കയ്പമംഗലം: തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് മരണത്തിന്റെ ലഹരി നുണയുന്നവരില്‍ കൂടുതലും കൗമാരപ്രായക്കാര്‍. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളായ കൗമാര പ്രായക്കാരെ വളരെ തന്ത്ര പരമായാണ് ലഹരി മാഫിയകള്‍ കെണിയിലകപ്പെടുത്തുന്നത്. തങ്ങളുടെ സമപ്രായക്കാരെയാണ് ഇതിനായി ലഹരിമാഫിയ ഉപയോഗപ്പെടുത്തുന്നത്.
തീരദേശങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും കുറ്റിക്കാടുകളുടെ മറവിലും കൂട്ടം കൂടിയിരുന്ന് ഇത്തരക്കാര്‍ വീര്യം കൂടിയ ഗുളികകളും മയക്കു മരുന്നുകളും ചേര്‍ത്തിയുള്ള അമിതമായ ലഹരി ഉപയോഗത്തിനും വിധേയമായി തങ്ങളുടെ ജീവിതം സ്വയം ഹോമിക്കുകയാണ്. വിദ്യാര്‍ഥികളേയും മറ്റും ലക്ഷ്യമാക്കി അനധികൃത ലഹരി ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ പ്രദേശത്ത് സുലഭമായിക്കൊണ്ടിരിക്കുകയാണ്.
വിദ്യാര്‍ഥികളെ തേടിയെത്തുന്ന അനധികൃത ലഹരി വസ്തുക്കള്‍ക്ക് ഇരട്ടിയിലധികം വിലയീടാക്കുന്നുണ്ട്.
ഇത്തരം അനധികൃത കച്ചവടക്കാര്‍ക്കെതിരേ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
പഞ്ചായത്തുകളുടേയും സന്നദ്ധ സംഘടനകളുടേയും വിവിധ ക്ലബുകളുടേയും നേതൃത്വത്തില്‍ ലഹരി മാഫിയകള്‍ക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് പ്രദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
കയ്പമംഗലം പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറു ഭാഗത്ത് മയക്കു ഗുളിക കഴിച്ച് ഒരു വിദ്യാര്‍ഥി മരിക്കുകയും മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു.
പൊലിസ് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത് അപസ്മാര രോഗികളെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന വീര്യം കൂടിയ ഗുളികകളാണെന്ന് കണ്ടെത്തിയിരുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തിലുള്ള വീര്യം കൂടിയ ഗുളികകള്‍ വില്‍പ്പന നടത്തുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന വിവരം. കയ്പമംഗലത്ത് അപകടകരമായ നിലയില്‍ ലഹരി ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്ക് വീര്യം കൂടിയ ഗുളികകള്‍ ലഭ്യമായത് എടമുട്ടം പടിഞ്ഞാറു ഭാഗത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ ഒട്ടുമിക്ക മെഡിക്കല്‍ സ്റ്റോറുകളിലും അധികൃതര്‍ പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.
മിക്ക സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ഗുളികളുടെ വന്‍ ശേഖരമാണ് പൊലിസ് കണ്ടെത്തിയത്. പല കച്ചവടക്കാരും ഇപ്പോഴും പൊലിസ് നിരീക്ഷണത്തിലാണ്. തീരദേശ മേഖലയിലുള്ള അന്യ സംസ്ഥാന തൊഴിലാളികളും ഇത്തരം ലഹരി മാഫിയകളുടെ പിടിയിലകപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
ഒഴിഞ്ഞ പ്രദേശങ്ങളിലും കെട്ടിടങ്ങളിലും കൂട്ടം കൂടിയിരിക്കുവരെയൊക്കെ പൊലിസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കയ്പമംഗലം മേഖലയില്‍ ലഹരി മാഫിയകളുടെ പ്രവര്‍ത്തനം ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന ജനപ്രതിനിധികളടക്കമുള്ളവരുടെ മുന്നറിയിപ്പ് എക്‌സൈസ് അവഗണിച്ചതാണ് പ്രശ്‌നം ഇത്തരത്തില്‍ രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രദേശത്ത് അനധികൃത ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."