പച്ചക്കറി വികസന പദ്ധതി: അവാര്‍ഡ് ദാനം 26ന്
കൊല്ലം: സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് ദാനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ഈ മാസം 26ന് രാവിലെ 11.30ന് കൊല്ലം ചിന്നക്കട സി.എസ്.ഐ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എം മുകേഷ് എം.എല്‍.എ അധ്യക്ഷനാകും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ ഗിരിജാകുമാരി പദ്ധതി വിശദീകരണം നടത്തും. മികച്ച വിദ്യാര്‍ഥികള്‍ സ്ഥാപനമേധാവികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനം മേയര്‍ വി രാജേന്ദ്രബാബുവും മികച്ച സ്കൂള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയും നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ മിത്ര റ്റി മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള, കോര്പ്പറേഷന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം എ സത്താര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശാ ശശിധരന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല, കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍ സംസ്ഥാനജില്ലാ കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ലീനാ കുമാരി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."