HOME
DETAILS
MAL
അനധികൃത ഖനനം: പരിശോധന നടത്തി
backup
September 23 2016 | 02:09 AM
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ധാതു ഖനവും കടത്തും തടയുന്നതിനായി റവന്യൂ ഡിവഷണല്‍ ഓഫീസര്‍ വി രാജചന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കുന്നത്തൂര്‍ താലൂക്കിലെ മൈനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി കരമണ്ണ്, ആറ്റുമണല്‍, മെറ്റല്‍ എന്നിവ കടത്തിക്കൊണ്ടുപോയ നാലു ടിപ്പര്‍ ലോറികള്‍ പിടികൂടി ശാസ്താംകോട്ട പൊലിസില്‍ ഏല്‍പ്പിച്ചു.
പരിശോധന സംഘത്തില്‍ റവന്യൂ ഡിവഷണല്‍ ഓഫീസിലെ കെ സുനില്‍കുമാര്‍, ബി ഉമേഷ്, എസ് സോവിരാജ്, കെ
ആര് രതീഷ്, സി എസ് സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."