HOME
DETAILS
MAL
ഉറി ഭീകരാക്രമണം: സിന്ധുനദീജല കരാര്‍ ഇന്ത്യ പുനപരിശോധിച്ചേക്കും
backup
September 23 2016 | 05:09 AM
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് നയതന്ത്ര തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യ സിന്ധുനദീജല കരാര്‍ പുനപരിശോധിച്ചേക്കുമെന്ന് സൂചന. 1960 ലാണ് ഇന്ത്യ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
ഏത് കരാര്‍ നടപ്പില്വരുത്തണമെങ്കിലും പരസ്പരവിശ്വാസമാണ് വേണ്ടതെന്നും ഇത് ഒരു കൂട്ടരുടെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കരാര്‍ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, സത്ലജ്, രവി എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
സ്വന്തം രാജ്യത്തെ നദിയായിട്ടും സിന്ധുവില്‍ നിന്നും 20 ശതമാനം ജലം ഉപയോഗിക്കാനുള്ള അനുമതി മാത്രമേ കരാര്‍ പ്രകാരം ഇന്ത്യയ്ക്കുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."