HOME
DETAILS

റിയാദിലെ രാഷ്ട്രീയ അഭയം അവസാനിപ്പിച്ചു യമന്‍ പ്രധാനമന്ത്രി ഏദനിലേക്ക് തിരിച്ചു

  
backup
September 23 2016 | 09:09 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%85%e0%b4%ad%e0%b4%af%e0%b4%82

റിയാദ്: സഊദിയുടെ താമസിച്ചിരുന്ന യമന്‍ ഔദ്യോഗിക ഗവണ്മെന്റ് നേതാവും പ്രധാനമന്ത്രിയുമായ അഹ്മദ് ഉബൈദ് ബിന്‍ ദാഗിര്‍ റിയാദില്‍ നിന്നും രാഷ്ട്രീയ അഭയം അവസാനിപ്പിച്ചു യമനിലേക്ക് മടങ്ങി.


റിയാദില്‍ സഊദി ഗവണ്‍മെന്റിനെ കീഴില്‍ രാഷ്ട്രീയ വാസം നടത്തിയിരുന്ന ഇദ്ദേഹം യമനിലെ പ്രമുഖ പട്ടണമായ ഏദനില്‍ ഇന്നലെയാണ് എത്തിയത്. യമനിലെ വിമത വിഭാഗമായ ഹൂതികളില്‍ നിന്നും രാജ്യത്തെ പൂര്‍ണ്ണമായും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രഷ്ട്രീയ അഭയം അവസാനിപ്പിച്ചു ഏദനിലേക്ക് വീണ്ടും മടങ്ങുന്നതെന്നു അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

    കഴിഞ്ഞ വര്‍ഷം യമനില്‍ സഖ്യ സര്‍ക്കാരിനെതിരെ നീങ്ങിയ ശീഈ ഹൂതികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ യുദ്ധം തുടങ്ങിയ വേളയില്‍ യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയും അദ്ദേഹത്തിന്റെ കീഴിലെ ഭരണ നേതൃത്വവും റിയാദില്‍ രാഷ്ട്രീയ അഭയം നേടിയിരുന്നു.


പിന്നീട് ഒന്നര വര്‍ഷത്തെ യുദ്ധത്തിന് ശേഷം തലസ്ഥാന നഗരിയായ സന്‍അ യും മറ്റു പ്രധാന സ്ഥലങ്ങളും ഔദ്യോഗിക സേനയുടെ കീഴില്‍ ആയതിനെ തുടര്‍ന്ന് രാഷ്ട്രീയ അഭയം അവസാനിപ്പിച്ചു ഇവരില്‍ പലരും  നേരത്തെ തന്നെ യമനില്‍ എത്തിയിരുന്നു.


കനത്ത ആക്രമണം നടക്കുന്ന യമനില്‍ സമാധാന പുനഃസ്ഥാപനത്തിനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാന കരാര്‍ നടപ്പിലാക്കാന്‍ വീണ്ടും കടുത്ത ശ്രമം ആരംഭിച്ചിട്ടുണ്ട്.നേരത്തെ പല തവണ വിവിധ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതെല്ലാം അലസുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago