HOME
DETAILS
MAL
ഹിന്ദു മുന്നണി നേതാവിന്റെ കൊലപാതകം: കോയമ്പത്തൂരില്‍ വ്യാപക അക്രമം
backup
September 23 2016 | 10:09 AM
കോയമ്പത്തൂര്‍: ഹിന്ദു മുന്നണി നേതാവ് ശശികുമാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന ഹര്‍ത്താലില്‍ നഗരം നിശ്ചലം. വിഎച്ച്പി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
നഗരത്തില്‍ വ്യാപക അക്രമം അരങ്ങേറി. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരേ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലിസ് ലാത്തി വീശി. നിരവധി പേര്‍ക്കു പരുക്കേറ്റു. പൊലിസിനു നേരേയും കല്ലേറുണ്ടായി.
വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. സര്‍ക്കാര്‍ ബസുകളും സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസിയും തമിഴ്നാട് സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
നഗരത്തോടു ചേര്‍ന്ന ഗ്രാമങ്ങളിലും ഹര്‍ത്താല്‍ പ്രതീതിതന്നെയാണ്. കൊല്ലപ്പെട്ട ശശികുമാറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടേയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."