ഹിന്ദുമുന്നണി പ്രവര്‍ത്തകന്റെ കൊലപാതകം: ബസ് സര്‍വിസ് നിര്‍ത്തിവച്ചു
ഗൂഡല്ലൂര്‍: കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്ത്തകന് കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ ഇന്നലെ രാവിലെ മുതല്‍ സര്‍വിസ് നിര്‍ത്തിവച്ചു. ബസുകള്‍ക്ക് നേരെ ഉïായ ആക്രമണത്തെത്തുടര്‍ന്നാണ് സര്‍വിസ് നിര്‍ത്തിയത്. കോയമ്പത്തൂര്‍ തുടിയല്ലൂരില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങി അക്രമം അഴിച്ച് വിടുകയായിരുന്നു.
തുടിയല്ലൂര്‍ സ്വദേശി ശശികുമാറാണ് കൊല്ലപ്പെട്ടത്. മേട്ടുപാളയം, ആര്.എസ് പുരം, കൗïര്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ ബസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുïായി. സംഘര്‍ഷം കാരണം നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂര്, കോത്തഗിരി, മഞ്ചൂര്‍ ഭാഗങ്ങളിലും ബസ് സര്‍വിസ് നിര്‍ത്തിവച്ചു.
ചിലയിടങ്ങളില്‍ ബസുകള്‍ക്കും തീവെച്ചിട്ടുï്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍ ചുങ്കത്തില്‍ റോഡ് ഉപരോധിച്ച ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ആനന്ദിന്റെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തിയ 16 പേരെയാണ് ഗൂഡല്ലൂര്‍ സി.ഐ ശക്തിവേലു അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."