HOME
DETAILS
MAL
ഇന്ത്യാ- പാക് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
backup
April 22 2016 | 15:04 PM
ന്യൂഡല്‍ഹി: ഇന്ത്യാ- പാക് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാനെത്തിയ പാക് അന്വേഷക സംഘത്തിന്റെ വരവ് ക്രിയാത്മകവും സഹകരണാന്തരീക്ഷം സൃഷ്ടിക്കുന്നതുമായിരുന്നെന്നും വിദേശകാര്യവക്താവ് വികാസ് സ്വരുപ് പറഞ്ഞു.
ഭീകരവാദത്തിനെതിരേ എല്ലാ സഹകരണത്തിനും ഇന്ത്യ തയാറാണ്.പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിട്ടില്ല, അതു തുടരുകതന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യാ -പാക് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പാക് സ്ഥാനപതി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."