ദുര്‍ഗന്ധം നിറഞ്ഞ് തെങ്ങിലക്കടവ്-കല്‍പ്പള്ളി പാതയോരം
മാവൂര്‍: റോഡരികിലെ മാലിന്യ നിക്ഷേപത്തെ തുടര്‍ന്നു യാത്രക്കാര്‍ ദുരിതത്തില്‍. മാവൂര്‍-കോഴിക്കോട് റൂട്ടിലെ തെങ്ങിലക്കടവിനും കല്‍പ്പള്ളിക്കുമിടയിലാണു രാത്രി വന്‍തോതില്‍ മുലിന്യങ്ങള്‍ തള്ളുന്നത്. റോഡരികിലും ജലസ്രോതസുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യങ്ങള്‍ കൊണ്ടുതള്ളുകയാണ്.
നീര്‍ത്തടങ്ങളിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സമീപത്തെ കുറ്റിക്കാടുകളിലും മറ്റും തങ്ങിനില്‍ക്കുകയാണ്. കോഴി അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ അഴുകി ഈ പ്രദേശത്താകെ ദുര്‍ഗന്ധം നിറഞ്ഞിരിക്കുകയാണ്. മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ ഇവിടെ തെരുവുപട്ടികളുടെ വിഹാരകേന്ദ്രവുമായി മാറിയിട്ടുണ്ട്.
വാഹനങ്ങളില്‍ കൊണ്ടുവന്നാണ് ആളില്ലാത്ത സമയംനോക്കി മാലിന്യം തള്ളുന്നത്. നേരത്തെ, മാലിന്യനിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന സ്‌ക്വാഡ് പ്രര്‍ത്തനക്ഷമമല്ലാത്തതും പൊലിസ് നൈറ്റ് പട്രോളിങ് നാമമാത്രമായതുമാണു സാമൂഹ്യവിരുദ്ധര്‍ക്കു തണലാകുന്നത്.
പ്രദേശത്തെ മാലിന്യ നിക്ഷേപം തടയാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."