HOME
DETAILS

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പദ്ധതികളേറെ; ധനസഹായം ലഭിക്കണമെങ്കില്‍ കടമ്പകളുമേറെ

  
backup
September 23 2016 | 22:09 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%82%e0%b4%ad%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 

തിരൂര്‍: യുവതി-യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ സബ്‌സിഡിയോടെ വായ്പകള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ധനസഹായം ലഭിക്കണമെങ്കില്‍ ഇപ്പോഴും അപേക്ഷകര്‍ ഓഫിസുകള്‍ കയറിയിറങ്ങി നടക്കേണ്ട പതിവ് അവസ്ഥ. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡിയോടെയുള്ള സ്വയം തൊഴില്‍ വായ്പകളെക്കുറിച്ച് പരസ്യങ്ങളും അറിയിപ്പുകളും ഒട്ടനവധി വരുമ്പോഴും കാലതാമസമില്ലാതെ ധനസഹായം ലഭിക്കാനുള്ള സാഹചര്യം ഇപ്പോഴുമായിട്ടില്ല.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖേന വായ്പ പദ്ധതികള്‍ സര്‍ക്കാറുകള്‍ നടപ്പാക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങള്‍ ലഘൂകരിക്കാത്തതും ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കുമാണ് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിനയാകുന്നത്. ഇത്തരം കാരണങ്ങളാല്‍ പലരും സ്വയം തൊഴില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാന്‍ തന്നെ മടിക്കുന്ന സ്ഥിതിയാണ്. ജില്ലാ വ്യവസായ കേന്ദ്രം, ഖാദി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍, മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സബ്‌സിഡിയോടെയുള്ള വായ്പ പദ്ധതികളുണ്ടെങ്കിലും വായ്പ നല്‍കുന്നത് ബാങ്കുകളാണ്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ നല്‍കി ആദ്യം മാസങ്ങള്‍ കാത്തിരിക്കണം. പിന്നീട് അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ബാങ്കുകളിലേക്ക് അപേക്ഷ ശുപാര്‍ശ ചെയ്യും.
ബാങ്കുകള്‍ അപേക്ഷയില്‍ ആവശ്യമായ പരിശോധന നടത്തി വായ്പ അനുവദിക്കണമെന്നാണ് നിയമം. എന്നാല്‍ പല ബാങ്കുകളും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ താല്‍പര്യമെടുക്കാത്ത സാഹചര്യമാണ്. പല സാങ്കേതിക കാരണങ്ങളും ഉന്നയിച്ച് സാധാരണക്കാരായ അപേക്ഷകരെ മടുപ്പിക്കുന്ന സമീപനമാണ് പല ബാങ്കുകളും സ്വീകരിക്കാറ്. എന്നാല്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപമുള്ളവര്‍ക്ക് വേഗത്തില്‍ സബ്‌സിഡിയോടെയുള്ള വായ്പ അനുവദിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ബാങ്ക് മാനേജര്‍മാരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് സ്വയം തൊഴില്‍ വായ്പ വിഷയത്തില്‍ തീരുമാനമെടുക്കാറ്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അനുവദിക്കേണ്ട ബാങ്കിലെ പണം മുതലാളിമാര്‍ക്ക് മാത്രമായി അനുവദിക്കുന്ന ബാങ്ക് മാനേജര്‍മാര്‍ വരെയുണ്ടെന്നാണ് ആരോപണം. പല അപേക്ഷകരുടെയും അജ്ഞത മുതലെടുത്താണ് ഇത്തരം പ്രവൃത്തികള്‍.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വായ്പാ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരും ഇടപെടാറുമില്ല. വായ്പ എടുത്താല്‍ ഭാവിയില്‍ പലിശയിനത്തില്‍ വലിയ തുക തിരിച്ചടക്കേണ്ടി വരുമെന്ന് ആശങ്കപ്പെടുത്തി അപേക്ഷകരുടെ മനം മടുപ്പിച്ചും ഈടായി പല വിധ രേഖകള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചും സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ആനുകൂല്യം വൈകിപ്പിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ക്കെതിരെയും ബാങ്ക് അധികൃതര്‍ക്കെതിരെയും ആക്ഷേപമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago