HOME
DETAILS
MAL
യെമന്‍ പ്രതിസന്ധി: സമാധാന ചര്‍ച്ചകള്‍ക്ക് കുവൈത്തില്‍ തുടക്കം
backup
April 22 2016 | 17:04 PM
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഏറെ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് കുവൈത്തില്‍ തുടക്കമായി. യെമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലാണ് കുവൈത്തില്‍ ചര്‍ച്ച തുടങ്ങിയത്. യെമന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ഹൂതി വിമതര്‍, എന്നിവര്‍ക്കൊപ്പം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതക്കും ആഭ്യന്തര സംഘര്‍ഷത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ സമാധാനചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച ഹൂതികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍ ആയിരുന്നെങ്കിലും അനുരഞ്ജന ശ്രമത്തിനിടെ അവസാന ഘട്ടത്തിലാണ് ഹുത്തികള്‍ സമ്മതിച്ചത്.
യു.എന്‍ ദൂതന്‍ ഇസ്മായില്‍ വലീദ് ഷെയ്ഖ് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഹൂത്തി പ്രതിനിധികള്‍ എത്തിയതോടെയാണ് സമാധാന ചര്‍ച്ച ആരംഭിച്ചത്.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദി ,ബയാന്‍ കൊട്ടാരത്തില്‍ സമാധാന ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
സഊദിയും ഹൂത്തികളും തമ്മില്‍ സഊദി യമന്‍ അതിര്‍ത്തി തര്‍ക്കമാണ് കൂടുതല്‍ സങ്കീര്‍ണം. കൂടാതെ ജനവാസ പ്രദേശങ്ങളില്‍നിന്ന് സായുധ സംഘങ്ങളെ പിന്‍വലിക്കുക, ആയുധങ്ങള്‍ അടിയറ വെക്കുക, തടവുകാരെ വിട്ടയക്കുക തുടങ്ങിയ നടപടികളും വിഷയമാകും.
അതിസങ്കീര്‍ണമായ മണിക്കൂറുകളാണ് മുന്നിലുള്ളതെന്ന് യു.എന്‍ ദൂതന്‍ ഇസ്മായില്‍ വലദ്ഷ ഷെയ്ഖ് പ്രസ്താവിച്ചു.
യെമന്‍ പ്രസിഡന്റ്അബ്ദുല്‍ റബ് മന്‍സൂര്‍ അല്‍ ഹാദിക്കെതിരെ ഹൂതികള്‍ കലാപം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. വ്യോമാക്രമണത്തിലും മറ്റുമായി ഇതുവരെ 6,200 ഓളം പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."