ദേശീയപാതയില്‍ ഉള്‍പ്പടെ മാലിന്യം നിറഞ്ഞു; നീക്കംചെയ്യാന്‍ തയ്യാറാവാതെ അധികൃതര്‍
അരൂര്‍: ദേശീയപാതയില്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മാലിന്യം നിറഞ്ഞു. ഇവ നീക്കംചെയ്യുന്നില്ലെന്ന പരാതി ഉയര്‍ന്നു. അരൂര്‍ മേഖലയുടെ തെരുവോരങ്ങളിലും വന്‍ തോതില്‍ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഓണം കഴിഞ്ഞതോടെയാണ് വന്‍ തോതില്‍ മാലിന്യം തള്ളുന്നത് യഥാസമയം ന്വ നീക്കം ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദേശീയ പാതയോരത്ത് അരൂര്‍ ക്ഷേത്രം കവലക്ക് തെക്കുഭാഗത്തായി കിഴക്കു ഭാഗത്ത് ചാക്കില്‍കെട്ടി തള്ളിയിരിക്കുന്ന മാലിന്യം ചീഞ്ഞളിയുകയാണ്. ഇതു വഴിയാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ കടക്കുവാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്.
കൊച്ചി മേഖലയില്‍ നിന്നും ചാക്കില്‍ക്കെട്ടി വാഹനങ്ങളിലാണ് അരൂരില്‍ എത്തിക്കുന്നത്. താത്രി കാലങ്ങളില്‍ എത്തിക്കുന്നവരെ കണ്ടെത്തുവാന്‍ കഴിയാത്തതാണ് പ്രധാന കാരണം.
ഇറച്ചി കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളും കോഴി കടകളിലെ മാലിന്യങ്ങളും മറ്റ് ഹോട്ടല്‍ മാലിന്യങ്ങളും അടക്കുമുള്ള വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് അരൂര്‍ കുമ്പളം പാലത്തിന്റെ അരൂര്‍ മേഖല മുതല്‍ തെക്കോട്ട് തള്ളുന്നത്.
അരൂരിന്റെ തെരുവോരങ്ങളില്‍ പോലും ചാക്കില്‍ കെട്ടി മാലിന്യം തള്ളുന്നത് പകര്‍ച്ച വ്യാധിക്ക് കാരണമാകുമെന്ന ആശങ്കയും നിലനില്ക്കുന്നു.
ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാല്‍ മാലിന്യം തള്ളു.വരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം നിലവിലുള്ള മാലിന്യം അടിയന്തിരത്തില്‍ സംസ്ക്കരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."