HOME
DETAILS
MAL
രാജ്യത്തെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് 22 ശതമാനത്തോളം കുറഞ്ഞതായി സര്‍ക്കാര്‍
backup
April 23 2016 | 06:04 AM
ന്യൂഡല്‍ഹി: രാജ്യത്തെ 19 പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് മൊത്തം സംഭരണ ശേഷിയുടെ 22 ശതമാനമാത്തോളം കുറഞ്ഞതായി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. യൂണിയന്‍ വാട്ടര്‍ റിസോര്‍സ് മിനിസ്ട്രിയുടെ കണക്ക പ്രകാരം ഈ വാരാന്ത്യം 34.082 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ജലസംഭരണികളിലുള്ളത്. എന്നാല്‍ സംഭരണിയിലെ മൊത്തം പ്രാപ്തി 157.799 ബില്യണ്‍ ക്യുബിക് മീറ്ററാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം കുറവും 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 24 ശതമാനം കുറവുമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.കേരളം, തമിഴനാട്, കര്‍ണാടക ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ ജലസംഭരണികളിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് , ത്രിപുര എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ജലസംഭരണികളില്‍ ജലത്തിന്റെ തോത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."