HOME
DETAILS
MAL
അര്‍ബുദ ബാധിതര്‍ക്ക് നവോന്മേഷം പകരാന്‍ സംഗീത ചികിത്സ
backup
April 23 2016 | 06:04 AM
കൊച്ചി: അര്‍ബുദ രോഗികള്‍ക്കു കൊച്ചിയിലെ റിനൈ മെഡിസിറ്റി നടത്തിവരുന്ന മ്യൂസിക് തെറാപ്പിയുടെ ഭാഗമായി മോഹനവീണ കച്ചേരി സംഘടിപ്പിക്കുന്നു. 28ന് വൈകുന്നേരം 3.30ന് റിനൈ കൊച്ചിന് ഹോട്ടിലിലെ കൊളോസിയം ഹാളില്‍ മോഹനവീണ വിദഗ്ധന്‍ പോളി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കച്ചേരി. പ്രവേശനം സൗജന്യമായിരിക്കും. കാന്‍സര്‍ രോഗികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി രോഗിയെ ഉല്ലാസവാനാക്കാന് മ്യൂസിക് തെറാപ്പിക്കു സാധിക്കുമെന്ന് റിനൈ മെഡിസിറ്റി കാന്‍സര്‍ വിഭാഗം തലവവന്‍ ഡോ. തോമസ് വര്‍ഗീസ്.
ഓരോ രോഗിക്കും പ്രത്യേകം ചിട്ടപ്പെടുത്തുന്ന സംഗീതം ഉപയോഗിച്ച് ചികിത്സ നടത്തും. രോഗികളുടെ അഭിരുചിക്കനുസരിച്ചുള്ള സംഗീതമായിരിക്കും കേള്‍പ്പിക്കുക. സംഗീത സംവിധായകന് ദീപക് ദേവാണ് ഗുഡ്വില് അംബാസഡര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9388709292, 9388709304. വാര്‍ത്താസമ്മേളനത്തില്‍ സംഗീത സംവിധായകന് ദീപക് ദേവ്, മാര്‍ക്കറ്റിങ് മാനേജര്‍ മജീഷ് രാഘവന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."