HOME
DETAILS
MAL
കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു
backup
September 24 2016 | 08:09 AM
തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചു. യൂത്ത്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. സെക്രട്ടേറിയറ്റിനു സമീപത്തുവച്ച് പിണറായിയുടെ കാറിനു നേരെയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി.
രാവിലെ തിരുവനന്തപുരത്ത് സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തിനു നേരെ പൊലിസ് ലാത്തിവീശിയിരുന്നു. പിന്നീട് ഇതേ വിഷയത്തില്‍ വനംവകുപ്പ് മന്ത്രി കെ. രാജുവിന് നേരേയും ആരോഗ്യമന്ത്രി കെ.കെ ശൈലജക്കു നേരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."