അദ്വാനിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല. മോദി എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പെ അദ്വാനി വേദിയിലെത്തിയിരുന്നു. പിറകെ ജോഷിയും എത്തി. അദ്വാനി പ്രസംഗിക്കുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി വേദിയിലുണ്ടായിട്ടും അദ്ദേഹത്തെ വേണ്ടവിധം പരിഗണിക്കാന്‍ സംഘാടകര്‍ തയാറായില്ല.
മോദിയ്ക്കും അമിത് ഷായ്ക്കും പുറമെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവരാണ് സംസാരിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, ജെ.പി നഡ്ഡ, മനോഹര്‍ പരീകര്‍, അനന്ത് കുമാര്‍, നിതിന്‍ ഗഡ്കരി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ രമണ്‍ സിങ് (ഛത്തീസ് ഗഢ്), സര്‍ബാനന്ദ് സോണോവാള്‍ (അസം), വസുന്ധര രാജ സിന്ധ്യ (രാജസ്ഥാന്), വിജയ് റുപാനി (ഗുജറാത്ത്), ലക്ഷ്മികാന്ത് പര്‍സേക്കര്‍ (ഗോവ) എന്നിവരും കേരളത്തില്‍ നിന്ന് സുരേഷ് ഗോപി എം.പി, ഒ.രാജഗോപാല്‍ എം.എല്‍.എ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, പി.എസ് ശ്രീധരന് പിള്ള, ജില്ലാ പ്രസിഡന്റുമാരായ ടി.പി ജയചന്ദ്രന്, ജെ.സുരേഷ് എന്നിവരും വേദിയിലുണ്ടായിരുന്നു. മോദിയുടേയും അമിത് ഷായുടേയും പ്രസംഗം വി.മുരളീധരനാണ് പരിഭാഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."