നിയമം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് നിരീക്ഷിക്കേണ്ടത്: മാണി
കൊച്ചി: നിയമം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കേണ്ട സര്‍ക്കാര്‍ ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയ ജനപ്രതിനിധികള്‍ക്കുനേരെ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ധനകാര്യ മന്ത്രിയുമായ കെ.എം മാണി പറഞ്ഞു.
നിയമം രാഷ്ട്രീയ പകപോക്കലിനുളളതല്ല. ഇവിടെ ചില ഉദ്യോഗസ്ഥര്‍ നിയമം ദുരുപയോഗം ചെയ്തിട്ടും സര്‍ക്കാര്‍ അവരെ കയറൂരി വിട്ടിരിക്കുന്നു. തനിക്കെതിരേ രണ്ടു കേസുകള്‍ എടുത്തിട്ടുണ്ട്. യാതൊരു കഴമ്പുമില്ലാത്ത കേസുകള്‍. തനിക്ക് അതുകേട്ടിട്ടു ചിരിക്കുകയെ തരമുളളൂവെന്നും മാണി പറഞ്ഞു.
കൊച്ചി മഹാരാജാസ് കോളജ് ഹാളില്‍ കേരളാ കോണ്‍ഗ്രസ് എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി. കേരളാ കോണ്‍ഗ്രസ് എന്‍.ഡി.എ - ബി.ജെ.പി സഖ്യത്തില്‍ പോകുമെന്ന് ചിലര്‍ പറഞ്ഞുപ്രചരിപ്പിക്കുന്നുണ്ട്. അതൊരു അതിമോഹമാണ്. ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമില്ല. സ്വതന്ത്രമായി നിന്നാല്‍ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാം. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."