HOME
DETAILS
MAL
ആശുപത്രിയിലെ തറയില്‍ രോഗിക്ക് ഭക്ഷണം വിളമ്പിയത് അന്വേഷിക്കാന്‍ ഉത്തരവ്
backup
September 24 2016 | 20:09 PM
റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ തറയില്‍ രോഗിക്ക് ഭക്ഷണം വിളമ്പിയത് അന്വേഷിക്കാന്‍ ഉത്തരവ്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അറിയിച്ചു.
അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രോഗി പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് തറയില്‍ ഭക്ഷണം വിളമ്പിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കൈയില്‍ മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന പല്‍മതി ദേവി എന്ന സ്ത്രീക്കാണ് വാര്‍ഡിലെ പരിചാരകര്‍ തറയില്‍ ചോറും കറിയും വിളമ്പിനല്‍കിയത്. ദൈനിക് ഭാസ്‌കര്‍ എന്ന പത്രമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ചിത്രം പുറത്തുവന്നതോടെ ആശുപത്രി അധികൃതര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."