ലോക ബധിരദിനാചരണവും സ്പെഷല്‍ സ്കൂള്‍ ഉദ്ഘാടനവും
താമരശ്ശേരി: ബധിരവിഭാഗത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു. താമരശ്ശേരിയില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും റീജ്യനല്‍ ഡഫ്സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച ലോക ബധിര ദിനാചരണ പരിപാടിയും സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി പ്രസിഡന്റ് വി.പി ഉസ്മാന് അധ്യക്ഷനായി. ഓണ്‍ലൈന്‍ ആംഗ്യഭാഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതിയും ശ്രവണ-സംസാര പരിശോധനാ ക്യാംപും മെഡിക്കല്‍ ക്യാംപും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. കേശവനുണ്ണിയും നിര്‍വഹിച്ചു.
വിവിധ സെഷനുകളിലായി സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എസ് മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഒ.കെ. അഞ്ജു, പി. ജയേഷ്, പ്രസ് ഫോറം പ്രസിഡന്റ് ടി.ഡി സെബാസ്റ്റ്യന്‍, പ്രൊഫ. ഹന്ന തസ്നീം, മലബാര്‍ ബധിര അസോസിയേഷന് സെക്രട്ടറി രാജീവന് കോളിയോട്ട്, ഡിസ്ട്രിക്ട് അസോസിയേഷന് ഓഫ് ദി ഡെഫ് സെക്രട്ടറി വി.എ യൂസുഫ്, സി. ഹുസൈന്, പി. ഗിരീഷ്കുമാര്‍, സുബൈര്‍ വെഴുപ്പൂര്‍, ബിവീഷ് ബാല്‍, ഉസ്മാന് പി. ചെമ്പ്ര, പി. അബ്ദുറഹിമാന് സംസാരിച്ചു.
സ്പീച്ച് തെറാപ്പി, കൗണ്‍സിലിങ്, ഓഡിയോഗ്രാം എന്നിവക്ക് റസാഖ് മാസ്റ്റര്‍ പടനിലം, കെ. ഷബീറ, എ. അഞ്ജലി, സൗദാ ബീവി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും സെമിനാറും ബധിരകുടുംബസംഗമവും നടന്നു. ഇരുനൂറോളംപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."