വയനാട് മെഡിക്കല്‍ കോളജിന് പ്രഥമ പരിഗണന: മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ വയനാട് മെഡിക്കല്‍ കോളജിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കല്‍പ്പറ്റയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ നൂറാം ദിന ജില്ലാതല ഉദ്ഘാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണത്തിന് ഹരിതകേരളം പദ്ധതി നടപ്പാക്കും. മുമ്പുണ്ടായിരുന്ന തോടുകളും നീര്‍ച്ചാലുകളും പുന:സ്ഥാപിക്കാന്‍ വില്ലേജ് അടിസ്ഥാനത്തില്‍ മാപ്പിംഗ് നടത്തും. വികസന കാര്യങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ ശരിയായ ദിശയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, കാര്‍ഷഷിക മേഖല എിവയില്‍ വയനാടിന് സ്വയംപര്യാപ്തമാകാന്‍ സാധിക്കും.
ഉദ്യോഗസ്ഥര്‍ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തണം. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനമില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് കെ അബ്ദുല്‍ റഷീദ്, എം.വി മോഹന്‍ദാസ്, മികച്ച വനിതാ കര്‍ഷക ലക്ഷ്മി രാജന്‍, കര്‍ഷക തിലക് എം.എസ്.ഹര്‍ഷ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മിഷന്‍ നന്ദിനി ലോഗാ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി എന്നിവര്‍ കര്‍ഷകരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."