ഭൂമി സംബന്ധമായ കേസുകളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
പാലക്കാട്: ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ റവന്യൂവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥവീഴ്ചകള്‍ മൂലം കേസുകളില്‍ പാരാജയം സംഭവിക്കാന്‍ അനുവദിക്കില്ല. മിച്ചഭൂമി ഏറ്റെടുക്കല്‍ ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും, ലാന്‍ഡ്‌ബോര്‍ഡ് കേസുകള്‍ നീണ്ടുക്കൊണ്ടു പോകുന്നതിലെ കാലവിളംബം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മിച്ചഭൂമി, ലാന്‍ഡ് ബോര്‍ഡ് കേസുകള്‍ വഴി പിടിച്ചെടുക്കുന്ന ഭൂമി നിര്‍ധനരായ കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നയത്തില്‍ മാറ്റമില്ലെന്നും, അട്ടപ്പാടിയിലെ ആദിവാസി ഭൂമി പ്രശ്‌നം സംബന്ധിച്ച് അടുത്ത നിയമസഭാ സമ്മേളനത്തിനുശേഷം ചര്‍ച്ച നടക്കുമെന്നും ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും നഷ്ടപ്പെടുത്താതെ സംരക്ഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കലക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷനായി. ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ്, എ.ഡി.എം.കെ.വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."