HOME
DETAILS

ബസ്സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ് നീക്കം ചെയ്യണം: ഹൈക്കോടതി

  
backup
September 24 2016 | 22:09 PM

%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83

 


മണലൂര്‍: കാഞ്ഞാണി ബസ്സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവായി. പൊതു പ്രവര്‍ത്തകനായ എം.വി അരുണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രനാണ് തൃശൂര്‍ റൂറല്‍ എസ്.പിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ദിവസം 200 ഓളം ബസുകള്‍ സര്‍വിസ് നടത്തുകയും അത്ര തന്നെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഈ സ്റ്റാന്‍ഡ്. അവിടെയാണ് അനധികൃത പാര്‍ക്കിങ് നടക്കുന്നത്. ഇതിനെതിരെയാണ് അഡ്വ. സി.എ അനൂപ് മുഖേന അരുണ്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യത്തിന് പൊലിസിനെ നിയോഗിക്കണമെന്നും റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത പാര്‍ക്കിങിനെതിരെ മണലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. പാര്‍ക്കിങിന് കൃത്യമായ സ്ഥലം അടയാളപ്പെടുത്തി സൗകര്യമൊരുക്കിയിരുന്നുവെങ്കിലും നൂറ് കണക്കിന് വാഹനങ്ങള്‍ നിയമങ്ങള്‍ തെറ്റിച്ച് പാര്‍ക്കിങ് തുടരുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സ്റ്റാന്‍ഡിന്റെ ഇരു കവാടങ്ങളിലും പാര്‍ക്കിങ് അനധികൃതമായി തുടരുന്നതിനാല്‍ ബസുകള്‍ പ്രവേശിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago