
ജില്ലാ വികസന സമിതി യോഗം കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് എം.എല്‍.എമാര്‍
കൊച്ചി: മഴ കുറഞ്ഞതിനെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പിറവം പ്ലാന്റിലെ തകരാറുകള്‍ മൂലം പടിഞ്ഞാറന്‍ മേഖലയില്‍ പലപ്പോഴും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണെന്നും ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, കുമ്പളം തുടങ്ങിയ മേഖലകളിലായി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണെന്ന് എം സ്വരാജ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ചേരുമെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
ജില്ലയില്‍ അപകടസ്ഥിതിയിലുള്ള മരങ്ങളുടെ പട്ടിക ഗ്രാമപഞ്ചായത്ത് തലത്തില്‍ തയാറാക്കിയിട്ടുണ്ടെന്ന് ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ് അറിയിച്ചു. കലക്ടറേറ്റ് ജംഗ്ഷന്, ഈച്ചമുക്ക് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഭൂഗര്‍ഭപാത യുടെ സാധ്യത പരിശോധിക്കണമെന്ന പി.ടി തോമസ് എം.എല്‍.എയുടെ കഴിഞ്ഞ യോഗത്തിലെ നിര്‍ദേശത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് യോഗം തീരുമാനിച്ചു. ഇടക്കൊച്ചി അരൂര്‍ പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് പ്രതിനിധി അറിയിച്ചു.
റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തിന് സമീപമുളള ലൈറ്റ് സംവിധാനം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ നിര്‍ദേശിച്ചു. പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന് വി.പി സജീന്ദ്രന് എം.എല്‍.എ ആവശ്യപ്പെട്ടു. മുവാറ്റുപുഴ നഗത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയുടെ സമീപം ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലാണെന്ന് എല്‍ദോ ഏബ്രഹാം എം.എല്‍.എ പറഞ്ഞു. അവിടത്തെ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞള്ളൂരില്‍ അടുത്തിടെ തുറന്ന കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണം. ജില്ലയിലെ പ്രധാന ജങ്ഷനുകളില്‍ വരുന്ന ട്രാഫിക് പരിഷ്കരണങ്ങള്‍ ജനങ്ങള്‍ക്ക് ദോഷകരമാണെങ്കില്‍ പുനരാലോചിക്കണമെന്ന് എം സ്വരാജ് നിര്‍ദേശിച്ചു. കരിങ്ങാച്ചിറയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ നിര്‍ദേശിച്ചു. എന്നാല്‍ വാഹന പരിശോധനക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും വസ്തുവിന്റെ കൈമാറ്റം വൈകുന്നതാണ് പരിശോധന നിരത്തിനരികിലാക്കാന് കാരണമെന്നും ആര്.ടി.ഒ പി. എച്ച്. സാദിക്ക് അലി വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് എംഎല്‍എ, എം സ്വരാജ് എംഎല്‍എ, എല്‍ദോ ഏബ്രഹാം എം.എല്‍.എ, വി. പി. സജീന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എഡിഎം സി. കെ. പ്രകാശ്, ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ കെ. എം. ബാബു തുടങ്ങിയവരും വകുപ്പു മേധാവികളും പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 3 days ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 3 days ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 3 days ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 3 days ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 3 days ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 3 days ago
വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്
National
• 3 days ago
ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
National
• 3 days ago
തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്കാന് ബംഗളൂരു കോര്പറേഷന്; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ
National
• 3 days ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 3 days ago
ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
Kerala
• 3 days ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 3 days ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 3 days ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 3 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 3 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 3 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 3 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 3 days ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 3 days ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 3 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 3 days ago