HOME
DETAILS

9/11 ബില്ലിനെതിരെയുളള പ്രതിഷേധം ഫലം കണ്ടു, സഊദിക്കനുകൂലമായി ഒബാമയുടെ വീറ്റോ

  
backup
September 25 2016 | 06:09 AM

911-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

റിയാദ്: സെപ്റ്റംബര്‍ പത്തിനൊന്ന് ആക്രമണത്തെ തുടര്‍ന്നു അമേരിക്ക നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പുതിയ നിയമം അമേരിക്കന്‍ പ്രസിഡന്റ് തന്റെ അധികാര പരിധി ഉപയോഗിച്ച് വീറ്റോ ചെയ്തു . യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു 2011 സെപ്തംബറില്‍ അല്‍ ഖാഇദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഊദി അറേബ്യക്കെതിരെ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്‌റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) എന്ന അമേരിക്കന്‍ നിയമമാണ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു തന്റെ അധികാര പരിധി ഉപയോഗിച്ച് വീറ്റോ ചെയ്തത്. ഇതോടെ സഊദി അറേബ്യയടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ നയതന്ത്ര നീക്കം ഫലം കണ്ടതായയാണ് വിലയിരുത്തല്‍. എന്നാല്‍ ബില്ലിനനുകൂലമായി നില നില്‍ക്കുന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കള്‍ അടുത്തയാഴ്ച്ചയോടെ ഒബാമയുടെ വീറ്റോയെ മറികടക്കുമെന്നു വ്യക്തമാക്കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .ഇങ്ങനെ വന്നാല്‍ ഒബാമയുടെ ഭരണത്തില്‍ വീറ്റോയെ മറികടക്കുന്ന ആദ്യ ബില്ലാകും ജസ്റ്റ. 

നേരത്തെ അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയ നിയമ നിര്‍മ്മാണത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അംഗീകാരം നല്‍കിയത്. ഈ അംഗീകാരമാണ് പ്രസിഡന്റിന്റെ വീറ്റോ അധികാരത്തോടെ ഇപ്പോള്‍ ആസ്ഥാനത്തായത് . സഊദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും നഷ്ടപരിഹാരം തേടി കേസ് നല്‍കുന്നതിന് സെപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുവദിക്കുന്ന ബില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് വിദേശ ബന്ധങ്ങളില്‍ അപകടകരമായ കീഴ്വഴക്കമുണ്ടാക്കുമെന്നും നേരത്തെ ജി സി സി ആശങ്കപ്പെട്ടിരുന്നു. മാത്രമല്ല നിയമവുമായി മുന്നോട്ടു പോയാല്‍ അമേരിക്കയുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം വരെ ചോദ്യം ചെയ്യുപ്പെടുമായിരുന്നു. ഇതേ തുടര്‍ന്നാണ് വീറ്റോ ചെയ്യാന്‍ ഒബാമ നിര്‍ബന്ധിതമായത്.


അധികാരത്തിലെത്തിയ ശേഷം സെനറ്റ് അംഗീകാരം നല്‍കിയ ബില്‍ തന്റെ അധികാരം ഉപയോഗിച്ച് ഇത് പന്ത്രണ്ടാമതെ ബില്ലാണ് ഒബാമ വീറ്റോ ചെയ്യുന്നത്. ഇത്തരമൊരു നിയമം അംഗീകരിക്കുന്നത് മറ്റു രാജ്യങ്ങളില്‍ അമേരിക്കക്കെതിരെ നിയമ നടപടികള്‍ക്ക് വഴിവെക്കുമെന്ന് ആശങ്കയുള്ളതിനാല്‍ നിര്‍ദ്ദിഷ്ട നിയമം വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ തന്നെ വ്യക്തമായാക്കിയിരുന്നു. 2011 സെപ്തംബറില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഹൃദയ ഭേദകമായ സഹാനുഭൂതി രേഖപ്പെടുത്തിയാണ് ബില്‍ വീറ്റോ ചെയ്തത് . തീവ്രവാദത്തിനെതിരായ അമേരിക്കയുമായി കൈകോര്‍ത്തു നില്‍ക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധത്തിന് വിള്ളല്‍ സംഭവിക്കാനും പുതിയ നിയമം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സഊദി അറേബ്യക്കെതിരായ ബില്ലില്‍ ഒപ്പുവെക്കാന്‍ യുഎസ് പ്രസിഡന്റ് ഒബാമക്ക് താല്‍പര്യമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബില്‍ സെനറ്റ് അംഗീകരിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതത്ര ബന്ധത്തിന് എതിരാകുന്ന കാര്യങ്ങളാണിതെന്ന് അവലോകനം നടത്തിയതായും വൈറ്റ് ഹൗസ് വാര്‍ത്താ വക്താവും സെനറ്റ് സ്പീക്കര്‍ പോള്‍ റയാനും വ്യക്തമാക്കിയിരുന്നു. കടുത്ത എതിര്‍പ്പുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ബില്ലിലെ ഗുരുതര ആരോപണത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ , ജി സി സി, അറബ് ലീഗ് എന്നിവയും രംഗത്തെത്തിയിരുന്നു.
2011 സെപ്തംബറിലാണ് 19 അല്‍ ഖാഇദക്കാര്‍ നാലു യാത്രാ വിമാനങ്ങള്‍തട്ടിയെടുത്തു ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിനും വാഷിംഗ്ടണ്‍ പെന്റഗണ്‍ ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയത്. സംഘത്തിലെ 15 പേരും സഊദി പൗരന്മാരായിരുന്നെവെന്നാണ് കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago