രാജ്യത്ത് സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു
കോഴിക്കോട്: ബോധവത്കരണം, ശുചീകരണം, തുടര്‍ നിര്‍വഹണം എന്നീ മൂന്നിന കര്‍മ പദ്ധതിയിലൂടെ ഇന്ത്യയില്‍ പൂര്‍ണ ശുചിത്വം ഉറപ്പാക്കുമെന്ന്്് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വച്ഛ ഭാരത് വാരത്തിന്റെ ദേശീയതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ സ്വപ്നമായിരുന്നു സമ്പൂര്‍ണ ശുചിത്വ ഭാരതം. വ്യക്തി ശുചിത്വവും, പരിസരശുചിത്വവും ഓരോവ്യക്തിയുടേയും ഉത്തരവാദിത്വമാണ്. പ്രായ, ലിംഗ വ്യത്യാസമില്ലാതെ ശുചിത്വ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വെങ്കയ്യ പറഞ്ഞു.
ഭാരതീയ പാരമ്പര്യത്തിന്റെ അടിസ്ഥാനമാണ് ശുചിത്വമെന്നും ഈ ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകേണ്ടത് ഓരോവ്യക്തിയുടേയും ഉത്തരവാദിത്വമാണന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സമ്പൂര്‍ണ ശുചിത്വം സാധ്യമാകുന്നതിലൂടെ പൊതുജനാരോഗ്യത്തിലും വിനോദസഞ്ചാരത്തിലും കുതിച്ചുചാട്ടം നടത്താന്‍ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വച്ഛ ഭാരത് മിഷന്റെ രണ്ടാം വാര്‍ഷികാചരണ ഭാഗമായി കേന്ദ്ര ശുചിത്വ മന്ത്രാലയവും നഗരവികസന മന്ത്രാലയവും, റെയില്‍വേ മന്ത്രാലയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ ഗാന്ധിജയന്തി ദിനം വരെയാണ് സ്വച്ഛ ഭാരത് വാരം ആചരിക്കുന്നത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് താമര്‍, സഹമന്ത്രിമാരായ മനോജ് സിന്‍ഹ, രജന്‍ ഗൊഹന്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി, പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി, ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. വാസുകി, റെയില്‍വേ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."