സ്വകാര്യ സ്ഥാപനം അടച്ചുപൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു
നെടുമ്പാശ്ശേരി: പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന 'എക്കോ ജീവന'എന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഈ സ്ഥാപനത്തിലെ അന്തേവാസികളായ അഞ്ച് കുട്ടികളെയാണ് പ്രദേശത്തെ സ്റ്റേഷനറി കടകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്.
രാത്രികാലങ്ങളില്‍ സ്ഥാപനത്തില്‍ നിന്നും കുട്ടികള്‍ പുറത്തുചാടിയാണ് മോഷണം നടത്തിയിരുന്നത്.
കുട്ടികളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ഇവിടെ താമസിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലെന്നതിനുള്ള തെളിവാണ് കുട്ടികള്‍ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലാകാന്‍ ഇടയായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
'എക്കോ ജീവന' എന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപനത്തിലേക്ക് ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തി.
നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുയാണെന്ന്! നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രതിഷേധസമരം ബിജെപി ജില്ല സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എന്‍.വേണുഗോപാല്‍,സെക്രട്ടറി വി.വി.ഷണ്മുഖന്,കെ.എ.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."