സിറിയയില്‍ റഷ്യ യുദ്ധക്കുറ്റം ചെയ്തെന്ന് ഫ്രാന്‍സും ബ്രിട്ടനും
യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ അലെപ്പോയില്‍ യു.എന്‍ സഹായ സംഘത്തിനു നേരെ വ്യോമാക്രമണം നടത്തിയ റഷ്യ ചെയ്തത് യുദ്ധക്കുറ്റമാണെന്ന് ഫ്രാന്‍സ്. യു.എന്‍ രക്ഷാ കൗണ്‍സിലിലാണ് ഫ്രഞ്ച് അംബാസിഡര്‍ ഫ്രാന്‍സ്വെ ഡെലാട്രെ ഇക്കാര്യം പറഞ്ഞത്.
സിറിയയില്‍ യു.എന്‍ സംഘത്തിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ നിര്‍ദേശം നല്‍കിയിരുന്നു.
റഷ്യ യുദ്ധക്കുറ്റം നടത്തിയിട്ടുണ്ടാകാമെന്ന് ബ്രിട്ടന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് പറഞ്ഞു.
സമാന നിലപാടാണ് യു.എന്നിലെ ബ്രീട്ടീഷ് സ്ഥാനപതി മാത്യൂ റെക്രോഫ്ര്റ്റും യു.എന്നില്‍ ഉന്നയിച്ചത്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്്നലംഘനമാണ് സിറിയയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാരല്‍ ബോംബുകളുടെ ഉപയോഗവും രക്ഷാ കൗണ്‍സിലില്‍ ചര്‍ച്ചയായി. ബ്രിട്ടന്, ഫ്രാന്‍സ്, യു.എസ് രാജ്യങ്ങളാണ് യോഗം വിളിച്ചത്. റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം അലെപ്പോയില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ 115 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിലേറെയും സാധാരണക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."