രോഗികളായ അമ്മയും മകളും ആശ്രയതീരത്തിന്റെ തണലില്‍
വെഞ്ഞാറമൂട്: അശരണരും രോഗികളുമായ വൃദ്ധമാതാവിന്റെയും മകളുടെയും സംരക്ഷണം ആശ്രയതീരം ഏറ്റെടുത്തു.
ചുള്ളാളം ദിവ്യാ ഭവനില്‍ ശകുന്തള (63), മകള്‍ ദിവ്യ (24) എന്നിവര്‍ക്കാണ് വെഞ്ഞാറമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആശ്രയതീരം ചാരിറ്റബിള്‍ ട്രസ്റ്റ് സംരക്ഷണമേകിയത്. പതിനാല് വര്‍ഷം മുമ്പ് അരയ്ക്കുതാഴെ പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ട ദിവ്യ പരസഹായം കൂടാതെ ജീവിക്കാനാകാത്ത സ്ഥിതിയിലാണ്. ഇതുവരെയും തൊഴിലുറപ്പ് പണിക്കും വീട്ടുജോലിക്കും പോയി അമ്മ ശകുന്തളയായിരുന്നു കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ വിധിയുടെ പരീക്ഷണമെന്ന പോലെ നാലുമാസം മുമ്പ് ശകുന്തളയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്നു. ഇതോടെ ഇവരുടെ ജീവിതം വഴിമുട്ടി. അമ്മയുടെയും മകളുടെയും സ്ഥിതി ശ്രദ്ധയില്‍പെട്ട ചുള്ളാളം പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകരില്‍ ചിലര്‍ ആശ്രയതീരം ട്രസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം അവര്‍ വീട്ടിലെത്തി അമ്മയെയും മകളെയും ട്രസ്റ്റിന്റെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാബീവി, വൈസ്പ്രസിഡന്റ് മുത്തിപ്പാറ ശ്രീകണ്ഠന്‍ നായര്‍, പഞ്ചായത്ത് അംഗങ്ങളായ ജി. പുരുഷോത്തമന്‍ നായര്‍, കോമളവല്ലി, വിമല, ആശ്രയതീരം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബുല്‍ഫിദാ ഉവൈസ് അമാനി, പുല്ലമ്പാറ ദിലീപ്, ചുള്ളാളം ഹാഷിം എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."