വീടുകയറി ആക്രമണം: വയോധികനടക്കം മൂന്നു പേര്‍ക്ക് പരുക്ക്
കോവളം: വിഴിഞ്ഞം തലയ്ക്കോട് പതിനഞ്ചംഗ സംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ 93കാരനും ഭാര്യയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്. സംഭവത്തില്‍ ഏഴ് പേരെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.പയറും മൂട് അയണി കൃഷ്ണന് നാടാര്‍ (93), ഭാര്യ, മരുമകന് ചന്ദ്രന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്രമികള്‍ അവിടെയും ആയുധങ്ങളുമായെത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി സംഘത്തിലെ ഏഴുപേരെ പിടികൂടി. മുല്ലൂര്‍ സ്വദേശി ശോഭനകുമാര്‍ (52) പയറ് മൂട് സ്വദേശികളായ മോഹനന് (55), സജു (33), പിറവി ളാകം സ്വദേശി വിനിഷ് (27), ഞാറവിള സ്വദേശികളായ ൈഷജു (30), മഹേഷ് (26), സതീഷ് (40), എന്നിവരെയാണ് വിഴിഞ്ഞം സി.ഐ കെ.ആര്‍ബിജു, എസ്.ഐ രതീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ഇനിയും നാലു പേരെ കൂടി പിടികൂടാനുള്ളതായി പൊലിസ് പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയേയും കൂട്ടി വീട്ടില്‍ മടങ്ങിയെത്തിയ കൃഷ്ണന് നാടാര്‍ ഭാര്യയെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അവരേയും കൂട്ടി തലക്കോട് താമസിക്കുന്ന മകളുടെ വീട്ടില്‍ എത്തിയപ്പോഴാണ് മാരകായുധങ്ങളുമായി ഒളിച്ചിരുന്ന 15 അംഗസംഘം ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ മരുമകന് ചന്ദ്രനെയും അക്രമികള്‍ അടിച്ചു വീഴ്ത്തി. ആക്രമണത്തില്‍ കൃഷ്ണന് നാടാരുടെ കാലിന് പൊട്ടലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."