വട്ടത്തിലാറ്; സാധ്യതയുണ്ട്, അപകടത്തിനും വികസനത്തിനും
കിളിമാനൂര്‍: അപകടത്തിനും ടൂറിസം വികസനത്തിനും ഒരു പോലെ സാധ്യതയുള്ളയിടമാണ് വട്ടത്തിലാറ്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിനോട് ചേര്‍ന്നും കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമ പഞ്ചായത്തില്‍പെട്ടതുമായ കല്ലടത്തണ്ണിയിലാണ് ഇത്തിക്കരയാറിന്റെ ഭാഗമായ വട്ടത്തിലാറുള്ളത്.
പാറക്കൂട്ടങ്ങളുടെയും ചെറുവെള്ളച്ചാട്ടത്തിന്റെയും അതിമനോഹര കാഴ്ചകളാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിവസവും നിരവധിപേരാണ് ഇവിടെ വന്നു പോകുന്നത്. എന്നാല്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് അപകടങ്ങള്‍ക്കിടയാക്കുകയാണ്.
വെള്ളം പതിക്കുന്ന സ്ഥലത്ത് കിണര്‍ പോലെ കയങ്ങള്‍ ഉണ്ട്. ഇതില്‍ അകപ്പെട്ടുപോയാല്‍ പിന്നെ രക്ഷയില്ല. ഇത്തരത്തില്‍ നിരവധി പേരാണ് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ അപകടത്തില്‍പെട്ടത്. വശ്യസൗന്ദര്യത്തില്‍ മതിമറന്ന് , ഒരു നിമിഷത്തെ അശ്രദ്ധയില്‍ നിലയില്ലാ കയങ്ങളിലായിരിക്കും പതിക്കുന്നത്.
പ്രയാര്‍ ഗോപാല കൃഷ്ണന്‍ ചടയമംഗലം എം.എല്‍.എ ആയിരുന്ന വേളയില്‍ ഇവിടം കേന്ദ്രമാക്കി ഒരു ടൂറിസ്റ്റു വില്ലേജിന് പദ്ധതിയിട്ടിരുന്നെങ്കിലും അത് ചുവപ്പ് നാടയില്‍ കുരുങ്ങി.
ബോട്ട് സര്‍വിസുള്‍പ്പടെയുള്ള ഒരുടൂറിസ്റ്റു വില്ലേജിന് ഇവിടെയിപ്പോഴും സാധ്യതകളുണ്ട്. ചടയമംഗലം വര്‍ക്കല എം.എല്‍.എമാര്‍ മനസുവച്ചാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞേക്കും.
ചടയമംഗലം പഞ്ചായത്തിലുള്ള ജടായുപാറ , ലോക ടൂറിസം ഭൂപടത്തിലിടം പിടിച്ച് വലിയൊരു ടൂറിസ്റ്റ് വിലേജ് ആകാന്‍ ഒരുങ്ങുകയാണ്.ഇതുമായി ബന്ധപ്പെടുത്തിയാല്‍ വട്ടത്തിലാറ് ഭാഗത്തേക്കുകൂടി സഞ്ചാരികളെ ആകര്‍ഷിക്കാനാകും. മതിയായ താമസസൗകര്യങ്ങള്‍ ഒരുക്കിയാല്‍ പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ നുകരാന്‍ സഞ്ചാരികളുടെ ഒഴുക്ക് തന്നെയുണ്ടാകും. കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍
ഇതിലൂടെ ചടയമംഗലം പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തുകളെയും വന്‍വികസനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."