നാസയില്‍ ജോലി കിട്ടിയെന്നുപറഞ്ഞ് കബളിപ്പിച്ച യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി (നാസ)യില്‍ ജോലി കിട്ടിയെന്നുപറഞ്ഞ് നാട്ടുകാരെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. കമലാപൂരിലെ അന്‍സാര്‍ ഖാന് (20) ആണ് അറസ്റ്റിലായത്.
നാസയില്‍ 1.8 കോടി രൂപ ശമ്പളമുള്ള ജോലി ലഭിച്ചെന്നാണ് വ്യാജപ്രചാരണം നടത്തിയത്. ഇയാളില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ളവരുടെ ഒപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. 12ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമാണ് ഇയാള്‍ക്കുള്ളത്. ഈ മാസം മുതല്‍ ജോലിക്ക് പ്രവേശിക്കുമെന്നായിരുന്നു നാട്ടുകാരെ അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇയാളെ കമലാപൂരിലെ സ്കൂള്‍ അധികൃതരും പ്രാദേശിക സംഘടനകളും ആദരിച്ചിരുന്നു. ആദരിക്കല്‍ തുടരുന്നതിനിടെയാണ് അറസ്റ്റ്. ഇയാളുടെ കഴുത്തിലണിഞ്ഞ തിരിച്ചറിയല്‍ കാര്‍ഡ് കണ്ട ഒരു പൊലിസ് ഉദ്യോഗസ്ഥനാണ് തട്ടിപ്പ് മനസിലാക്കിയത്. ശമ്പളം ലഭിച്ചാല്‍ തിരിച്ചുതരാമെന്നുപറഞ്ഞ് ഇയാള്‍ പലരില്‍ നിന്നായി പണം വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."