മുഴുവന്‍ സാമൂഹ്യ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണം: മുസ്‌ലിം ലീഗ്
വല്ലപ്പുഴ: നെല്ലായ പഞ്ചായത്തിലെ മുഴുവന്‍ സാമൂഹ്യ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. 60 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് വിതരണം നടത്തിയത്. തൊട്ടടുത്ത പഞ്ചായത്തായ വല്ലപ്പുഴയില്‍ പെന്‍ഷന്‍ വിതരണം 100 ശതമാനം പൂര്‍ത്തിയാക്കിയപ്പോള്‍ നെല്ലായയില്‍ നാല്‍പ്പത് ശതമാനം ആളുകള്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിക്കാനുണ്ട്.
പതിറ്റാണ്ടുകളുടെ പാരമ്പര്യവും ആവശ്യത്തിന് ജീവനക്കാരുമുള്ള വല്ലപ്പുഴ ബാങ്കിനെ തഴഞ്ഞ് അടുത്തകാലത്തായി രൂപീകരിച്ച സംഘത്തിന് പെന്‍ഷന്‍ വിതരണ ചുമതല ഏല്‍പ്പിച്ചപ്പോള്‍ തന്നെ പൊതുജനങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതാണ്. പല വ്യക്തികള്‍ക്കും പെന്‍ഷന്‍ നല്‍കിയത് സി.പി. എമ്മിന്റെ സംഭാവന എന്ന രീതിയിലായിരുന്നു. ചിലര്‍ തിരിമറി നടത്തിയതായും പലരില്‍ നിന്നും കമ്മീഷന്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.
യോഗത്തില്‍ മേലാടയില്‍ വാപ്പുട്ടി അധ്യക്ഷനായി. മരക്കാര്‍ മാരായമംഗലം, കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം. വീരാന്‍ ഹാജി, എം.ടി.എ നാസര്‍ മാസ്റ്റര്‍, ഒ. ഷബാബ്, അബൂബക്കര്‍ മാസ്റ്റര്‍, പി.പി അന്‍വര്‍ സാദത്ത്, മാടാല മുഹമ്മദലി, ഫസലുറഹ്മാന്‍, ഹൈദ്രോസ് മുന്‍ഷി, എം.കെ ഉനൈസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."