ടൂറിസത്തിന്റെ പുതിയ വാതായനങ്ങള്‍ തേടി ശ്രീകൃഷ്ണപുരം ഷെഡിന്‍കുന്ന്
ശ്രീകൃഷ്ണപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച ശ്രീകൃഷ്ണപുരം ഷെഡിന്‍കുന്നിലെ ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ രംഗപ്രവേശനത്തോടെ പുതിയ ടൂറിസം വികസനത്തിന്റെ ചിറകുകള്‍ മുളക്കുന്നു. ചെര്‍പ്പുളശ്ശേരി-മണ്ണാര്‍ക്കാട് സംസ്ഥാന പാതയിലെ പ്രധാന വ്യാപാര വാണിജ്യ ഇടനാഴികകളിലൊന്നായിരുന്നു ഒരു കാലത്ത് ഈ പ്രദേശം.
കരിമ്പുഴ പാല നിര്‍മാണത്തിന് ശേഷം വിവിധ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഷെഡിന്‍കുന്നിലേക്കാണ് എത്തിച്ചേര്‍ന്നിരുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫിസ്, ബസ് സ്റ്റാന്‍ഡ്, ബാങ്കുകള്‍ തുടങ്ങി പ്രധാന സ്ഥാപനങ്ങള്‍ ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ കാലാന്തരത്തില്‍ ഷെഡിന്‍കുന്നിന്റെ പ്രഭ മങ്ങി. കൂട്ടിലക്കടവില്‍ പാലം വന്നതോടെ ആ പ്രദേശത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ അവരുടെ കേന്ദ്രബിന്ദുവായിരുന്ന ഈ പ്രദേശത്ത കൈവെടിഞ്ഞു. മാറ്റങ്ങള്‍ക്കൊപ്പം ജനങ്ങള്‍ കൂടി സഞ്ചരിച്ചതോടെ ഷെഡിന്‍കുന്നിലേക്കുള്ള വരവു കുറയുകയും എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളും ഇവിടെ നിന്ന് സമീപ പ്രദേശമായ ചന്തപ്പുരയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രവര്‍ത്തന ക്ഷമമായതോടെ നിര്‍ജീവമായിരുന്ന ഈ പ്രദേശത്തിന് ടൂറിസം മേഖലയില്‍ പുതിയ സാധ്യതകള്‍ കൈവന്നിരിക്കുകയാണ്.
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിരവധി സഞ്ചാരികളാണ് ദിനം പ്രതി വന്ന് കൊണ്ടിരിക്കുന്നത്. ആഘോഷ ദിനങ്ങളില്‍ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു ഇവിടം. പുതിയ ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായിസമീപ ഭാഗത്ത് ഒഴുകുന്ന കരിമ്പുഴയില്‍ തടയണ നിര്‍മിച്ച് ബോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിപ്പിക്കാനാവും. ഈ ആവശ്യം നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
പുഴയോടനുബന്ധിച്ച് തന്നെ വിശാലമായ പുറംപോക്ക് ഭൂമിയില്‍ പ്രകൃതിക്കിണങ്ങുന്ന വിശ്രമ കേന്ദ്രവും കളിയുപകരണങ്ങളും നിര്‍മിക്കാന്‍ സാധിച്ചാല്‍ ടൂറിസം സഞ്ചാരികളുടെ വരവിന് ശക്തി കൂടും. അഭൂതപൂര്‍വ്വമായ സഞ്ചാരികളുടെ തിരക്ക് ഉണ്ടായത് കൊണ്ട് തന്നെ പാര്‍ക്കിങ് സംവിധാനം കുത്തഴിഞ്ഞ രീതിയിലാണ്.
പലപ്പോഴും ടൂറിസ്റ്റുകളുടെ തിരക്ക് കാരണം ബ്ലോക്കുകള്‍ രൂപപ്പെടാറുണ്ട്. ഓട്ടോസ്റ്റാന്‍ഡോടുകൂടിയുള്ള പാര്‍ക്കിങ് സംവിധാനം നിര്‍മിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവും.
വൈഫൈ ബസ് സ്‌റ്റോപ്പ്, നടപ്പാത നിര്‍മാണം, സംസ്ഥാന പാതയുടെ വീതി കൂട്ടല്‍, ഫലപ്രദമായ ഡ്രെയ്‌നേജ് സംവിധാനം എന്നിവ നടപ്പിലാക്കിയാല്‍ കൂടുതല്‍ ടൂറിസത്തിന്റെ അവസരങ്ങളാണ് ഷെഡിന്‍കുന്നിനെ കാത്തിരിക്കുന്നത്.
ഇതിനായി പ്രദേശത്തെ എം,കെ ദ്വാരകനാഥിന്റെയും വി.എം ഗോപാലകൃഷ്ണന്റെയും നേതൃത്വത്തില്‍ ഷെഡിന്‍കുന്ന് ജനകീയ വികസന കര്‍മ സമിതി രൂപീകരിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."