കോംപിനേഷന്‍ സീഡര്‍ സ്‌പ്രെയര്‍ പട്ടിത്തറയിലെ തരിശുഭൂമിയില്‍ ഇറങ്ങി
ആനക്കര: കോംപിനേഷന്‍ സീഡര്‍ സ്‌പ്രെയര്‍ പട്ടിത്തറയിലെ തരിശുഭൂമിയില്‍ ഇറങ്ങി. പട്ടിത്തറ കൃഷിഭവന്‍ ഇടപെടലിലൂടെ ഒതളൂരിലെ സൈതലവി നെല്‍കൃഷിയിറക്കുന്ന വേങ്ങശ്ശേരിക്കാവ് ദേവസ്വം വക തരിശു സ്ഥലത്ത് കോംപിനേഷന്‍ സീഡര്‍ സ്‌പ്രെയറിന്റെ യന്ത്രാപകരണ സാധ്യത വിജയകരമായി പരീക്ഷിച്ചു.
പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയായിരുന്ന ഡോ. ഷാജി ജെയിംസാണ് വിത്തിടുന്നതോടൊപ്പം കളനാശിനിയും തളിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തത് വിത്തിടലും, കളനാശിനി തളിക്കലും ഒരുമിച്ചു നടക്കുന്നതിനാല്‍ ചിലവും കുറവ്, മാത്രമല്ല വരിയായി നെല്ല് മുളച്ചു വരുന്നതിനാല്‍ പിന്നിട് കള മാറ്റലും സുഗമം. ഇപ്പോള്‍ തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജിലെ അഖിലേന്ത്യാ കൃഷി യന്ത്ര ഗവേഷണ വിഭാഗത്തിലെ പ്രൊഫസറായ ഡോ. ഷാജി ജെയിംസിന്റെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക സാങ്കേതിക വിദ്യാ വ്യാപനം മുന്‍നിര്‍ത്തി 2015 ലെ ഏറ്റവും മികച്ച കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അവാര്‍ഡ് പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിന് ലഭിച്ചിരുന്നു
കോംപിനേഷന്‍ സീഗ്‌നര്‍ സ്‌പ്രെയര്‍ വേങ്ങശ്ശേരിയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുവാന്‍ ഡോ. ഷാജി ജെയിംസും നേരിട്ടെത്തി. പട്ടിത്തറ കൃഷിഭവന്‍ അഗ്രിക്കള്‍ച്ചറല്‍ അസി. ഗിരീഷ് അയിലക്കാടും പങ്കെടുത്തു. ജലദൗര്‍ല്ലഭ്യത്താല്‍ 15 വര്‍ഷമായി നെല്‍കൃഷി തടസപ്പെട്ട വേങ്ങശ്ശേരിയിലെ സ്ഥലത്ത് മഴ കൂടി കുറഞ്ഞതോടെ സാധാരണ നെല്‍കൃഷിക്കുള്ള സാധ്യത മങ്ങിയതോടെ ഇപ്പോള്‍ പൊടി വിതയുടെ സാധ്യതയാണ് ആറ് ഏക്കറില്‍ പരീക്ഷിക്കപ്പെടുന്നത്. ഇവിടെ വരമ്പിട്ടതും യന്ത്രകൈകളാണ്. പൂര്‍ണമായും കാര്‍ഷിക യന്ത്രങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള പരിക്ഷിണ കൃഷിയാണ് വേങ്ങശ്ശേരിയില്‍ നടക്കുന്നത്. കൃഷിഭവന്‍ പിന്തുണയോടെ പട്ടിത്തറയില്‍ ആദ്യമായ് റെയിന്‍ ഗണ്‍ ഉപയോഗിച്ചുള്ള നെല്‍കൃഷി ജലസേചനത്തിനും വരും ദിവസങ്ങളില്‍ വേങ്ങശ്ശേരി സാക്ഷ്യം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."