നരേന്ദ്ര മോദിയുടെ നിലപാട് അപമാനകരം: അഡ്വ. പി.എം സുരേഷ്ബാബു
നടുവണ്ണൂര്‍: രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഭീകരാക്രമണം രൂക്ഷമാവുകയും ജവാന്മാരും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കാതെ പാര്‍ട്ടി മാമാങ്കത്തിനു ദിവസങ്ങള്‍ നീക്കിവച്ചത് അപമാനകരമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു പ്രസ്താവിച്ചു.
കോണ്‍ഗ്രസ് നേതാവും നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.എം ഗോവിന്ദന്‍കുട്ടി നായരുടെ രïാം ചരമ വാര്‍ഷികാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. രാജീവന്‍ അധ്യക്ഷനായി. യു.സി രാമന്‍, കെ.കെ മാധവന്‍, ടി. ഗണേഷ് ബാബു, എം. ഋഷികേശന്‍ മാസ്റ്റര്‍, ഐപ്പ് വടക്കേത്തടം, കെ.സി കുഞ്ഞികൃഷ്ണന്‍ നായര്‍, പി. സുധാകരന്‍, പഞ്ചായത്ത് ചെയര്‍മാന്‍ ലത നള്ളിയില്‍, ടി. ഇബ്‌റാഹിംകുട്ടി മാസ്റ്റര്‍, എ.പി ഷാജി, പി. നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."