മൂക്കുപൊത്താതെ വയ്യ
കണ്ണൂര്‍: താവക്കര റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. മാലിന്യം കുമിഞ്ഞ് കൂടിയതിനാല്‍ ഇതുവഴി കടന്നുപോകുന്നവര്‍ക്ക് മൂക്ക് പൊത്താതെ വയ്യ. സര്‍വകലാശാല റോഡിലെ ഒരു വന്‍കിട ഹോട്ടലിന്റെ മതിലിനോട് ചേര്‍ന്നാണ് മാലിന്യക്കൂമ്പാരം കിടക്കുന്നത്. രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത്. അറവുമാലിന്യങ്ങളലും ഹോട്ടല്‍ അവശിഷ്ടങ്ങളും സഞ്ചികളിലാക്കി രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നാണ് റോഡില്‍ നിക്ഷേപിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വകലാശാലയിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും പുതിയ ബസ് സ്റ്റാന്‍ഡിലേക്കും നൂറുകണക്കിന് ആളുകള്‍ കടന്നു പോകുന്ന വഴിയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ളവയുടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ അരകിലോമീറ്റര്‍ ദൂരെനിന്നുപോലും മൂക്ക് പൊത്തേണ്ട അവസ്ഥയുണ്ട്. തെക്കീ ബസാര്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പ്ലാസ തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോള്‍ മാലിന്യം നിറയുകയാണ്. സ്വഛ്ഭാരത് മിഷന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷനില്‍ പൂര്‍ണമാകുന്നില്ലെന്ന് പരാതിയുണ്ട്. കോര്‍പറേഷന്‍ അധികതൃതരോ പൊലിസോ ഇടപെടാത്തത് നാട്ടുകാരില്‍ പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."