HOME
DETAILS
MAL
അങ്കണവാടികളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്ന് ബാലാവകാശ കമ്മിഷന്
backup
September 26 2016 | 19:09 PM
തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ എല്ലാ അങ്കണവാടികളുടെയും അറ്റകുറ്റപ്പണികള്‍ നടത്താനും കുടിവെള്ളം,ടോയ്ലറ്റ്, വൈദ്യുതി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി,ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."