മൂന്ന് പുതിയ വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അധ്യക്ഷനായ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്സ് സ്റ്റിയറിങ് കമ്മിറ്റി മൂന്നു പുതിയ വിമാനത്താവള പദ്ധതികള്‍ക്കു തത്വത്തില്‍ അംഗീകാരം നല്കി. ആന്ധ്രാപ്രദേശിലെ ഭോഗപുരം, നെല്ലൂര്‍, കര്‍ണൂല്‍ എന്നിവിടങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. തെലങ്കാനയിലെ കൊത്തഗുഡ വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് നടത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്തു.
പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ സംസ്ഥാന സര്‍ക്കാരാകും ഭോഗപുരത്തെ വിമാനത്താവളം വികസിപ്പിക്കുക. 2,200 കോടി രൂപ ചെലവു കണക്കാക്കുന്ന വിമാനത്താവളത്തിലൂടെ പ്രതിവര്‍ഷം 6.3 ദശലക്ഷം യാത്രക്കാര്‍ക്കു സേവനം നല്‍കാനാകും. 88 കോടി രൂപ വീതം ചെലവു വരുന്ന ആഭ്യന്തര നോ-ഫ്രില്സ് വിമാനത്താവളങ്ങളാണു മറ്റു രണ്ടെണ്ണം. നെല്ലൂരിലെ വിമാനത്താവളം പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലും കര്ണൂലിലേതു സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുമാണു വികസിപ്പിക്കുക. കൊത്തഗുഡ വിമാനത്താവള പദ്ധതിയിലൂടെ തെലങ്കാനയ്ക്ക് ഹൈദരാബാദിനു പുറമേ രണ്ടാമത്തെ വിമാനത്താവളമാകും ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."