കുട്ടനാട്ടില്‍ നിരോധിത കീടനാശിനിപ്രയോഗം; മൗനം പാലിച്ച് കൃഷി വകുപ്പ്
ആലപ്പുഴ: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടില്‍ നിരോധിത കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം വര്‍ധിച്ചിട്ടും നടപടിയെടുക്കാതെ കൃഷിവകുപ്പ്. നിരോധിച്ച ഭൂരിഭാഗം കീടനാശിനികളും പേരു മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
എന്‍ഡോസള്‍ഫാനു തുല്യമായ നശീകരണശക്തികൂടിയ മറ്റു പല കീടനാശിനികളും ഇവിടം സുലഭമാണ്. വിലക്കുറവാണ് നിലവാരമില്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. ഇവയുണ്ടാക്കുന്ന മാരകഫലങ്ങളെ കുറിച്ച് ശരിയായ മാര്‍ഗനിര്‍ദേശം കര്‍ഷകര്‍ക്ക് ലഭിക്കാത്തതും ഒരു പ്രധാന കാരണമാണ്. കീടനാശിനികളിലുള്ള ഗുണമേന്മാ പരിശോധന നടക്കാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വന്‍ലോബികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ ഇതു സഹായമാവുകയാണ്.
കാന്‍സര്‍, ആസ്ത്മ, ഇതര ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, അലര്‍ജി എന്നിവയും കീടനാശിനി ഉപയോഗത്തിന്റെ ഫലമായി പ്രദേശങ്ങളില്‍ വര്‍ധിച്ചിച്ചിട്ടുണ്ട്.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ മാത്രം പ്രതിവര്‍ഷം 20000 ടണ്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. പുഞ്ചകൃഷിയ്ക്ക് 370 ടണ്‍ കീടനാശിനിയും രണ്ടാം കൃഷിയ്ക്ക് 130 ടണ്‍ കീടനാശിനിയുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. കുട്ടനാടന്‍ പ്രദേശം സമുദ്രനിരപ്പിനു താഴെയായതിനാല്‍ നെല്‍കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍ സമീപത്തുള്ള ആറുകളിലും തോടുകളിലും കലരുന്നത് മത്സ്യ സമ്പത്തിനെയും നശിപ്പിക്കുന്നു.
അതേ സമയം സംസ്ഥാനത്ത മുഴുവന്‍ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സെപ്ക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തുമെന്ന കൃഷിവകുപ്പിന്റെ പ്രഖ്യാപനം വഴിപാടായി മാറിയ സ്ഥിതിയാണ്. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശിപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തിലേ കീടനാശിനി ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂ എന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.
കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ലെന്നു നിയമവും അട്ടിമറിക്കപ്പെടുന്നു.
കൂടാതെ കീടനാശിനികമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശവും വ്യാപകമായി ലംഘിക്കപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."