മൃതദേഹം സംസ്കരിക്കുന്നതിനിടെ വാക്കേറ്റം
ഗൂഡല്ലൂര്‍: കുന്നൂരില്‍ മൃതദേഹം സംസ്കരിക്കുന്നതിനിടെ വാക്കേറ്റം. കുന്നൂര് കമ്പിശോല ഗ്രാമത്തിലെ വൈദ്യുതി ശ്മശാനത്തില്‍ പരിസര ഗ്രാമമായ മേല്‍ ഭാരതിനഗറിലെ വൃദ്ധന്റെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുഗ്രാമവാസികള് തമ്മില്‍ വാക്കേറ്റമുണ്ടായത്. കമ്പിശോലയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നത് പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അത്കൊണ്ട് ദഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തുകയായിരുന്നു. മേല്‍ ഭാരതിനഗര്‍, താഴെ ഭാരതിനഗര്‍, ഇന്ദിരാനഗര്‍, അണ്ണാനഗര്‍, കമ്പിശോല തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പഞ്ചായത്താണ് വൈദ്യുതി ശ്മശാനം നിര്‍മിച്ചിരുന്നത്. എന്നാല്‍ മറ്റുള്ള ഗ്രാമങ്ങളിലുള്ളവരെ ദഹിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംസ്കരിക്കുന്നതിന് വിരോധമില്ലെന്നും ഗ്രാമവാസികള്‍ പറയുകയായിരുന്നു.
വിവരമറിഞ്ഞ് വെല്ലിങ്ടണ്‍ സി.ഐ തങ്കം, എസ്.ഐ രാമകൃഷ്ണന്, ആര്.ഐ വസന്ത്, വി.ഒ ശശികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. മൃതദേഹം പിന്നീട് ജനവാസമില്ലാത്ത സ്ഥലത്ത് ദഹിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."