HOME
DETAILS
MAL
സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് പണംതേടി ഓട്ടോ ഡ്രൈവര്‍മാരുടെ ഒരു ദിവസത്തെ സര്‍വീസ്
backup
September 27 2016 | 01:09 AM
തേഞ്ഞിപ്പലം: സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് പണം തേടിയയായിരുന്നു തേഞ്ഞിപ്പലത്തെ ഒട്ടോ ഡ്രൈവര്‍മാരുടെ ഇന്നലത്തെ സര്‍വീസ്. മേലെചേളാരി, ചെനക്കലങ്ങാടി എന്നിവിടങ്ങളിലെ അന്‍പതില്‍പരം ഒട്ടോറിക്ഷകളാണ് ഇന്നലെ ഓടി ലഭിച്ച വേതനം കാരുണ്യവഴിയില്‍ തിരിച്ചത്.
മേലേചേളാരിയിലെ ഒട്ടോഡ്രൈവര്‍ കാന്‍സര്‍രോഗബാധിതനായി അവശനിലയില്‍ ചികിത്സയിലിരിക്കുകയാണ്. ഈ കൂട്ടുകാരന് കൈത്താങ്ങായാണ് ഇവിടുത്തെ മുഴുവന്‍ ഓട്ടോറിക്ഷകളും ഇന്നലെത്തെ വേതനം ചികില്‍സക്കായി നീക്കിവച്ചത്.
സ്റ്റാന്‍ഡിലും മറ്റുമായി ഒട്ടോകളില്‍ പ്രത്യേകബോര്‍ഡ് ഘടിപ്പിച്ചാണ് സര്‍വീസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."