പഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമം; യു.ഡി.എഫ് പ്രതിഷേധിച്ചു
പള്ളിക്കല്‍: ഗ്രാമപഞ്ചായത്തംഗം സി നാരായണിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെയും ഓവര്‍സിയറെയും തൊഴിലാളികളുടെയും നാട്ടുകാരുടെയും മുന്പില് വെച്ച് അവഹേളിക്കുകയും ചെയ്തെന്നാരോപിച്ച് മുന്‍ പഞ്ചായത്തംഗമായ സി.പി.എം പ്രവര്‍ത്തക ചിന്നമ്മുവിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പത്തൊന്‍പതാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.
വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാനെത്തിയ വേദിയിലാണ് പ്രശ്നങ്ങളുണ്ടായ്.
കൈയേറ്റ ശ്രമത്തിനെതിരേ വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മാനുക്കുട്ടന് ഉദ്ഘാടനം ചെയ്തു.
അഡ്വ. കുഞ്ഞാലിക്കുട്ടി കടകുളത്ത് അധ്യക്ഷനായി. കെ അബ്ദുറഹ്മാന്, സി ഗോപിനാഥന്, കെ മുഹമ്മദലി, ഹംസക്കോയ, പി നിധീഷ്, രാഘവന്, സി രാമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."