മോട്ടറോളയുടെ ആദ്യ മോഡുലാര്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു
അങ്ങിനെ പാതി വഴിയില്‍ ഗൂഗിള്‍ ഉപേക്ഷിച്ച സ്വപ്ന പദ്ധതിയായ മോഡുലാര്‍ ഫോണ്‍ എന്ന ആശയം മോട്ടറോള യാഥാര്‍ഥ്യമാക്കുന്നു. ഇപ്പോള്‍ ലെനവോയുടെ കൈവശമുള്ള മോട്ടറോള അവരുടെ ആദ്യ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണായ മോട്ടോ Z ഒക്‌റ്റോബര്‍ 4 ന് ഇന്ത്യയില്‍ പുറത്തിറക്കും.
നമ്മുടെ സൗകര്യത്തിനനുസരിച്ച് അടര്‍ത്തിമാറ്റാനും, ആവശ്യമുള്ളപ്പോള്‍ കൂട്ടിയോജിപ്പിച്ചു വീണ്ടും ഉപയോഗിക്കാനും കഴിയുന്ന ഘടകങ്ങളോടു കൂടിയ ഫോണാണ് മോഡുലാര്‍ ഫോണ്‍ എന്നറിയപ്പെടുന്നത്. പൂര്‍ണമായ അര്‍ഥത്തില്‍ മോട്ടോ Z ഒരു മോഡുലാര്‍ ഫോണല്ലെങ്കിലും ഈ രംഗത്ത് ഒരു വലിയ ചുവടുവെപ്പാണ് മോട്ടറോള നടത്തിയിരിക്കുന്നത്.
മോട്ടോ Z, മോട്ടോ Z ഫോഴ്‌സ് ,മോട്ടോ Z പ്ലേ എന്നിങ്ങനെ മൂന്ന് വാരിയന്റുകളായാണ് ഫോണ്‍ ഇറങ്ങുന്നത്. ഇതില്‍ മോട്ടോ Z ഉം, മോട്ടോ Z ഫോഴ്‌സും ജൂണില്‍ നടന്ന കമ്പനിയുടെ ടെക്ക് വേള്‍ഡ് കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
പിന്‍വശത്തായി വിവിധ ഘടകങ്ങള്‍ ഫോണിനോട് കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കുന്ന 16 പിന്നുകളോടുകൂടിയ ഒരു മാഗ്‌നറ്റിക്ക് കണക്റ്ററാണ് ഫോണിന്റെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം.
ക്യാമറ, പ്രൊജക്റ്റര്‍, ബാറ്ററി പാക്കുകള്‍, സ്പീക്കറുകള്‍ എന്നിവയൊക്കെ ഈ കണ്കറ്റര്‍ ഉപയോഗിച്ച് ഫോണുമായി കൂട്ടിച്ചേര്‍ക്കാം. മോട്ടോ മോഡ്‌സ് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ ഗാഡ്ജറ്റുകളും ഫോണിനോടു കൂടി തന്നെ വാങ്ങാന്‍ സാധിക്കും.
QHD റെസലൂഷനോടുകൂടിയ 5.5 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് മോട്ടോ Z നുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസ്സറും, 4 GB റാമും, 64 GB മെമ്മറിയുമാണ് ഫോണില്‍ ഉള്ളത്. 13 MP മുന്‍ ക്യാമറയും, 5 MP സെല്‍ഫി ക്യാമറയുമുണ്ട്. 2600 mAh ആണ് ബാറ്ററി. പക്ഷെ 3.5 mm ഓഡിയോ ജാക്ക് ഫോണില്‍ ഉണ്ടാകില്ല. പകരം USB ടൈപ്പ് ഇ പോര്‍ട്ട് ആയിരിക്കും ഉപയോഗിക്കുക.
മോട്ടോ Z ഫോഴ്‌സില്‍ ഉയര്‍ന്ന 3500 mAh ബാറ്ററിയും, 23 MP ക്യാമറയുമൊഴിച്ചാല്‍ ബാക്കി എല്ലാം മോട്ടോ ദ നു സമാനമാണ്.
മോട്ടോ Z പ്ലേയില്‍ 5.5 ഇഞ്ച് HD ഡിസ്‌പ്ലേയും, സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസ്സറുമാണ് ഉപയോഗിച്ചിട്ടുള്ളത്. 3 GB റാമും, 32 GB ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ഫോണിനുള്ളത്. 16 MP യായിരിക്കും മുഖ്യ ക്യാമറ. 3510 mAh ആയിരിക്കും ബാറ്ററി കപ്പാസിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."