സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനം; അന്തിമ രൂപമായി
ഗൂഡല്ലൂര്‍: ഒക്ടോബര്‍ രണ്ടിന് ഗൂഡല്ലൂരില്‍ നടക്കുന്ന സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനത്തിന് അന്തിമ രൂപമായി. ജില്ലാ അതിര്‍ത്തിയായ നാടുകാണിയില്‍ രാവിലെ 11ന് ജില്ലാ നേതൃത്വം നേതാക്കളെ സ്വീകരിക്കും. സമാപന സമ്മേളനം സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. മത-സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി മുഹമ്മദ് ഹാജിയെ ചടങ്ങില്‍ സാബിഖലി ശിഹാബ് തങ്ങള്‍ ഷാളണിയിച്ച് ആദരിക്കും. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉപഹാര സമര്‍പ്പണം നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നടത്തും. കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.കെ.എം ബാഖവി, ബാവ ദാരിമി, ശരീഫ് ദാരിമി, ഉമര്‍ ഫൈസി, എം.സി സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി ഹാജി, കെ. ബാപ്പു ഹാജി, അസീസ് മുസ്‌ലിയാര്‍, കെ.പി അലി മുസ്‌ലിയാര്‍, സൈതലവി റഹ്മാനി, ശുഐബ് നിസാമി, മുജീബ് റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സംസാരിക്കും. ഇതു സംബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇമ്പച്ചിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷനായി.
പരിപാടിയുടെ വിളംബരമായി ഈമാസം 30ന് പതാകദിനമായി ആചരിക്കും. മഹല്ല് യൂനിറ്റുകളില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് മഹല്ല് ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കും. പതാകദിനം വിജയിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് ഇമ്പച്ചിക്കോയ മുസ്‌ലിയാര്‍ പ്രവര്‍ത്തകരോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."