HOME
DETAILS

ആറന്മുള: അനുമതി റദ്ദാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍

  
backup
September 27 2016 | 19:09 PM

%e0%b4%86%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b3-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അനുമതിയും സര്‍ക്കാര്‍ റദ്ദാക്കി. വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

 

സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഉത്തരവ്, ഏറ്റെടുത്ത ഭൂമിക്ക് പ്രത്യേക വ്യവസായ മേഖലാ പദവി നല്‍കിയ തീരുമാനം, വിമാനത്താവളത്തിന് എന്‍ഒസി നല്‍കിയ ഉത്തരവ് എന്നിവയാണ് മന്ത്രിസഭ റദ്ദാക്കിയത്.

 

ആറന്മുള വിമാനത്താവളത്തിനായി 2011ലാണ് സര്‍ക്കാര്‍ 350 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും ഇതിനെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതും.

 

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് പരിസ്ഥിതി അനുമതി പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. പരിസ്ഥിതി അനുമതി ലഭിച്ചെങ്കിലും ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു.

 


അതേസമയം ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാക്കി മുമ്പ് തന്നെ പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശത്ത് സര്‍ക്കാര്‍ വിത്തുവിതച്ചിരുന്നു. തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

 

വിമാനത്താവളം പദ്ധതിക്കായി മണ്ണിട്ടുനികത്തിയ സ്ഥലമടക്കമുള്ള 58 ഹെക്ടറില്‍ ആറന്മുളയിലെ കര്‍ഷകരും കൃഷിവകുപ്പും സംയുക്തമായാണു കൃഷിയിറക്കുന്നത്. ആറന്മുള എന്‍ജിനിയറിങ് കോളജിന് എതിര്‍വശത്തുള്ള സ്ഥലത്താണു മുഖ്യമന്ത്രി വിത്തിട്ടത്.

 


ആറന്മുളയില്‍ വിമാനത്താവളം ആവശ്യമില്ല. പരിസ്ഥിതിക്ക് എതിരായതിനാലാണു സി.പി.എം പദ്ധതിയെ എതിര്‍ത്തത്. പദ്ധതിക്കായി കെ.ജി.എസ് കമ്പനി മണ്ണിട്ടു നികത്തിയ സ്ഥലത്തും കൃഷിയിറക്കും. ഇതിനു തടസം നില്‍ക്കുന്ന വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിക്കും.

 

എന്നാല്‍ ആറന്മുള വിമാനത്താവളത്തിനു നല്‍കിയ അനുമതി റദ്ദാക്കിയിട്ടില്ലെന്ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അനുമതി റദ്ദാക്കുന്നതിനുമുന്‍പ് കെ.ജി.എസ് ഗ്രൂപ്പിന്റെ വാദംകേള്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

തങ്ങളുടെ വാദംകേള്‍ക്കാതെ അനുമതി റദ്ദാക്കരുതെന്ന് ചൂണ്ടിക്കാട്ടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്
ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കെ.ജി.എസ് ഗ്രൂപ്പിന്റെ വാദംകേള്‍ക്കാതെ റദ്ദാക്കുമെന്ന ആശങ്കയിലാണ് ഹരജിയെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി.

 


2,000 കോടിയുടെ പദ്ധതിക്ക് 2010 സെപ്റ്റംബര്‍ എട്ടിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്. 1,500ലേറെ പേര്‍ക്ക് പ്രത്യക്ഷമായും 6,000ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലിലഭിക്കുന്ന പദ്ധതിക്കുവേണ്ടി മല്ലപ്പുഴശ്ശേരി, കിടങ്ങൂര്‍, ആറന്മുള വില്ലേജുകളിലായി 500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. കൂടാതെ ആറന്മുള വിമാനത്താവള പദ്ധതിക്കായി സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിനും സര്‍ക്കാര്‍ രൂപംനല്‍കി. ഇതോടൊപ്പം 2013 നവംബര്‍ 18ന് കേന്ദ്ര വനം,

 

പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതികാനുമതിയും ലഭിച്ചു. എന്നാല്‍ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്ലെന്നതിനാല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയതോടെയാണ് പദ്ധതി അവതാളത്തിലായത്. തുടര്‍ന്ന് കെ.ജി.എസ് ഗ്രൂപ്പ് പാരിസ്ഥിതികാനുമതിക്കു വേണ്ടി പുതിയ അപേക്ഷ നല്‍കി.

 

ഇതിനിടെയാണ് മറ്റൊരു ഹരജി പരിഗണിക്കവെ വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago