പ്രഥമ സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തില്‍ ഫ്രാന്‍സ് വിജയി
കൊച്ചി: കേരള ടൂറിസം യുനൈസ്‌കോയുടെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പാചക മത്സരത്തില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഈജിപ്തിന്റെ ടീമിനാണ് രണ്ടാം സ്ഥാനം. തായ്‌ലന്റ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള ഇനങ്ങളിലെ പ്രൊഫഷണല്‍ വിഭാഗത്തില്‍ എറണാകുളം സ്വദേശി പ്രകാശ് സുന്ദരം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം സ്വദേശി അശോക് ഈപ്പനാണ് രണ്ടാം സ്ഥാനം. ഇറ്റാലിയന്‍ രുചികള്‍ കേരള വിഭവങ്ങളിലേക്കെത്തിച്ച എറണാകുളം സിയാദ് സി എ മൂന്നാം സ്ഥാനവും നേടി. ഗാര്‍ഹിക വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥി സഞ്ജയ് സണ്ണിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആലുവ സ്വദേശി ലിസ ജോജി രണ്ടാം സ്ഥാനവും മലപ്പുറം സ്വദേശി സയിദ അബ്ദുള്‍ റഹിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അന്താരാഷ്ട്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഫ്രഞ്ച് ടീമിലെ അംഗങ്ങള്‍ക്ക് പങ്കാളിയുമൊത്ത് കേരളത്തില്‍ 15 ദിവസത്തെ അവധിക്കാല പാക്കേജാണ് സമ്മാനം. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെയാണ് ഈ പാക്കേജ്. രണ്ടാം സ്ഥാനക്കാര്‍ക്ക് റിട്ടേണ്‍ വിമാനടിക്കറ്റോടു കൂടിയ പത്തു ദിവസത്തെ പാക്കേജാണ് സമ്മാനം. 7 ദിവസത്തെ പാക്കേജാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. കേരള ഇനത്തില്‍ വിജയികളായവര്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."